Goat | കണ്ണൂരിന് കൗതുകമായി ഇരട്ടത്തലയുള്ള ആട്ടിന്‍കുട്ടി

കണ്ണൂര്‍: (www.kasargodvartha.com) കണ്ണൂരിന് കൗതുകമായി ഇരട്ടത്തലയുള്ള ആട്ടിന്‍കുട്ടി. കേളകം ഇല്ലിമുക്ക് സ്വദേശി മണിപ്പാറയില്‍ രഞ്ജിത്തിന്റെ ആടാണ് ഇരുതലയുള്ള പെണ്ണാട്ടിന്‍കുട്ടിക്ക് ജന്മം നല്‍കിയത്. ബുധനാഴ്ച രാവിലെയാണ് ആട് രണ്ട് പെണ്ണാട്ടിന്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. 

രണ്ടാമതുണ്ടായ കുട്ടിക്കാണ് ഇരട്ടത്തല. ആട്ടിന്‍കുട്ടിക്ക് നാല് കണ്ണുകളാണ് ഉള്ളത്. ഇരട്ടത്തലകളുള്ള ആട്ടിന്‍കുട്ടി ഉണ്ടായതറിഞ്ഞ് നിരവധി പേരാണ് കാണാന്‍ എത്തുന്നത്. പിടിച്ചുകൊടുത്താല്‍ മാത്രമേ ആട്ടിന്‍കുട്ടി പാലു കുടിക്കുന്നുള്ളൂ വെന്നും തല നേരെ നില്‍ക്കുന്നില്ലെന്നും രഞ്ജിത്ത് പറഞ്ഞു. കൗതുകം തോന്നുന്ന ആടിനെ വീഡിയോ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

Kannur, News, Kerala, Goat, Kelakam, Kannur: Two-headed goat in Kelakam

Keywords: Kannur, News, Kerala, Goat, Kelakam,  Kannur: Two-headed goat in Kelakam



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?