Found Dead | തമിഴ്‌നാട്ടില്‍ സിആര്‍പിഎഫ് ജവാന്‍ വെടിയേറ്റ് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം
ചെന്നൈ: (www.kvartha.com) സെന്‍ട്രല്‍ റിസര്‍വ് ട്രെയിനിംഗ് കോളജില്‍ സിആര്‍പിഎഫ് ജവാനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. 32 വയസുള്ള ജഗന്‍ എന്ന ജവാന്‍ ആണ് മരിച്ചത്. ഇയാള്‍ കയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. തമിഴ്‌നാട്ടിലെ തുടിയലൂരിലുള്ള പരിശീലന കേന്ദ്രത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
വെടിവയ്ക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയവരാണ് ജഗനെ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. കാവല്‍ ജോലിയിലായിരുന്ന ജഗന്‍ കഴുത്തില്‍ സ്വയം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് നിഗമനം. ജഗന്റെ അടുത്തായി റൈഫിള്‍ കിടപ്പുണ്ടായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
സിആര്‍പിഎഫിന്റെ 77-ാം ബറ്റാലിയനില്‍ അംഗമായിരുന്നു ജഗന്‍. തുടിയലൂര്‍ പൊലീസ് സ്ഥലത്തെത്തി ജഗന്റെ മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി അയച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. കുടുംബപ്രശ്നങ്ങള്‍ കാരണം അദ്ദേഹം വിഷാദത്തിലായിരുന്നുവെന്നാണ് റിപോര്‍ടുകള്‍.
Keywords: News, National, National-News, Chennai, Tamil Nadu, Jawan, CRPF, Died, Shot Dead, Suicide, Family Problems, Police, Investigation, Tamil Nadu: CRPF jawan found dead at training centre.
Powered by Info News For You
.jpg)
Comments
Post a Comment