കാറിടിച്ച് സ്‌കൂടെര്‍ യാത്രക്കാരന്‍ മരിച്ചു; ഇടിച്ച വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍


ചാരുംമൂട്: (www.kvartha.com 28.01.2022) ആലപ്പുഴയില്‍ വാഹനാപകടത്തില്‍ സ്‌കൂടെര്‍ യാത്രക്കാരനായ വയോധികന് ദാരുണാന്ത്യം. പഴകുളം പള്ളിക്കല്‍ ചിറക്കോണില്‍ രാജന്‍ ശെരീഫ് (56) ആണ് മരിച്ചത്. കെപി റോഡില്‍ ചാരുംമൂട് കരിമുളയ്ക്കലിനു സമീപം വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. 

News, Kerala, State, Alappuzha, Accident, Accidental Death, Man died in car accident at Alappuzha


വയോധികന്‍ കറ്റാനത്തുള്ള ആശുപത്രയില്‍ നിന്നും സ്‌കൂടെറില്‍ പഴകുളത്തേക്ക് വരുമ്പോഴാണ് അപകടം നടന്നത്. എതിരെ വന്ന വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് കിടന്ന ശെരീഫിനെ ആദ്യം നൂറനാട്ടുള്ള ആശുപത്രിയിലെത്തിച്ചു. പിന്നീട് തിരുവല്ലയിലുള്ള മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഇടിച്ച വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

അപകടമുണ്ടാക്കിയ കാറ്  നൂറനാട് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയിട്ടുണ്ട്. ഭാര്യ: സീനത്ത്. മക്കള്‍ : അന്‍വര്‍, അസിം. മരുമക്കള്‍: ജീന, അല്‍ഫിയ.

Keywords: News, Kerala, State, Alappuzha, Accident, Accidental Death, Man died in car accident at Alappuzha

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?