ചന്ദ്രഗിരി പുഴയിലെ അനധികൃത കടവുകളിൽ പൊലീസിന്റെ മണൽ വേട്ട
കാസർകോട്: (www.kasargodvartha.com 28.01.2022) തുരുത്തിയിൽ പൊലീസിന്റെ മണൽ വേട്ട. അനധികൃതമായി മണൽ വാരലിൽ ഏർപെട്ട ഏഴ് തോണികൾ പിടികൂടിയതായി പൊലീസ് അറിയിച്ചു. കാസർകോട് ഇൻസ്‌പെക്ടർ പി അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്.
കടവ് നടത്തിപ്പുകാർക്കെതിരെ കേസ് റെജിസ്റ്റർ ചെയ്തു. കാസർകോട് ഡി വൈ എസ് പി ബാലകൃഷ്ണൻ നായരുടെ നിർദേശ പ്രകാരമായിരുന്നു പരിശോധന.
റെയ്‌ഡിൽ കാസർകോട് എസ് ഐ വിഷ്ണു പ്രസാദ്, എസ് സി പി ഒ ശ്രീജിത്, സി പി ഒ മാരായ മധു, സുരേഷ്, രതീഷ്, ജെയിംസ് എന്നിവർ പങ്കെടുത്തു.
Keywords: Kasaragod, Kerala, News, Top-Headlines, Police, Police-raid, Raid, Driver, Chandrigiri, Case, Sand, llegal sand, Sand mafia, Sand-export, Illegal sand mining; Police seized boats.
Powered by Info News For You
Comments
Post a Comment