കാന്‍പൂരില്‍ നിയന്ത്രണംവിട്ട ഇലക്ട്രിക് ബസ് വഴിയാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി; 6 മരണം, നിരവധി പേര്‍ക്ക് പരിക്ക്
ലക്‌നൗ: (www.kvartha.com 31.01.2022) കാന്‍പൂരില്‍ നിയന്ത്രണംവിട്ട ഇലക്ട്രിക് ബസ് വഴിയാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി ആറുപേര്‍ മരിച്ചതായി റിപോര്‍ട്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് കാറുകളും നിരവധി ബൈകുകളും തകര്‍ന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ടാറ്റ് മില്‍ ക്രോസ്‌റോഡിന് സമീപമാണ് സംഭവം. അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണംവിട്ട് വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ട്രാഫിക് ബൂതിലൂടെ ഓടിയ ബസ് ട്രകില്‍ ഇടിച്ച് നിര്‍ത്തുകയായിരുന്നു.
Powered by Info News For You

സംഭവത്തില്‍ ലോകല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിന്റെ ഡ്രൈവര്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചതായി ഈസ്റ്റ് കാണ്‍പൂര്‍ പൊലീസ് ഡെപ്യൂടി കമീഷനര്‍ പ്രമോദ് കുമാര്‍ പറഞ്ഞു.
Keywords: Lucknow, News, National, Injured, Death, bus, hospital, Kanpur, Electric Bus, 6 Dead, Several Injured In Kanpur After Electric Bus Hits Bystanders.
Powered by Info News For You
Comments
Post a Comment