'കോവിഡ് സമ്മാനിച്ചത് ബിസിനസ് തകർചയും വൻ കട ബാധ്യതയും'; യുവ ദമ്പതികൾ വിഷം അകത്ത് ചെന്ന് ജീവനൊടുക്കിയതായി പൊലീസ്

മംഗ്ളുറു: (www.kasargodvartha.com 28.01.2022) യുവ ദമ്പതികൾ വിഷം അകത്ത് ചെന്ന് ജീവനൊടുക്കിയതായി പൊലീസ്. മൈസുറു ഉദയഗിരിക്ക് സമീപം സതഗല്ലി ലേഔടിൽ താമസിക്കുന്ന സന്തോഷ് (26), ഭവ്യ (22) എന്നിവരാണ് മരിച്ചത്.
              
News, Karnataka, Top-Headlines, Dead, Family, Mangalore, Mysore, Police, Investigation, Case, COVID-19, Lockdown, Couple found dead.
                        
ബുധനാഴ്ച ഉച്ചയ്ക്ക് ദമ്പതികൾ കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിൽ ഉച്ചഭക്ഷണം കഴിച്ചിരുന്നു. അൽപസമയത്തിന് ശേഷം ഇരുവരും ഛർദിക്കാൻ തുടങ്ങിയപ്പോൾ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു. എന്നാൽ ചികിത്സയോട് പ്രതികരിക്കാതെ ദമ്പതികൾ മരണപ്പെടുകയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.

ഇർവിൻ റോഡിൽ ജ്വലെറി നടത്തിവരികയായിരുന്നു സന്തോഷ്. എന്നാൽ കോവിഡും ലോക് ഡൗണും തീർത്ത പ്രതിസന്ധിയും മറ്റും മൂലം ബിസിനസ് തുടർചയായി നഷ്ടങ്ങളിലൂടെ കടന്നുപോവുകയും കടക്കെണിയിൽ അകപ്പെടുകയും ചെയ്തു. പെരുകുന്ന കടങ്ങളും കടം കൊടുക്കുന്നവരെ നേരിടാനുള്ള ഭയവും ദമ്പതികളെ തളർത്തിയിരുന്നുവെന്നാണ് പറയുന്നത്. മരണത്തിൽ ഉദയഗിരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Keywords: News, Karnataka, Top-Headlines, Dead, Family, Mangalore, Mysore, Police, Investigation, Case, COVID-19, Lockdown, Couple found dead.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?