സി എം ഇബ്രാഹിമിനെ കാണുമെന്ന് കെപിസിസി പ്രസിഡണ്ട് ഡി കെ ശിവകുമാർ; 'കോൺഗ്രസിൽ ഞങ്ങൾ ആരും അനാഥരല്ല'

മംഗ്ളുറു: (www.kasargodvartha.com 28.01.2022) കർണാടക ലെജിസ്ലേറ്റീവ് കൗൻസിൽ കോൺഗ്രസ് നേതാവായി മുൻ രാജ്യസഭ അംഗം ബി കെ ഹരിപ്രസാദിനെ പാർടി അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചതിനെത്തുടർന്ന് കെപിസിസി പ്രസിഡണ്ട് ഡി കെ ശിവകുമാറിന് എതിരെ രംഗത്തുവന്ന മുതിർന്ന കോൺഗ്രസ് നേതാവ് സി എം ഇബ്രാഹിമിനെ അനുനയിപ്പിക്കാൻ നീക്കം. ഇബ്രാഹിമിനെ വ്യക്തിപരമായി കണ്ട് താൻ സംസാരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ എംഎൽഎ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  
Mangalore, Karnataka, News, President, Congress, Leader, State, MLA, Politics, Political party, D K Shivakumar, JDS, Sidharamayya, CM Ibrahim, DK Shivakumar Reacts On CM Ibrahim's Allegations.



'കോൺഗ്രസുമായുള്ള ബന്ധം അവസാനിച്ചു' എന്ന ഇബ്രാഹിമിന്റെ പ്രസ്താവനയെ പരാമർശിച്ച് അദ്ദേഹം കോൺഗ്രസ് പാർടിയുടെ പ്രമുഖനായ മുതിർന്ന നേതാവാണെന്ന് ഡി കെ അഭിപ്രായപ്പെട്ടു. സിദ്ധാരാമയ്യ മുഖ്യമന്ത്രിയായ കോൺഗ്രസ് ഭരണത്തിൽ കാബിനറ്റ് റാങ്കോടെയുള്ള കർണാടക ആസൂത്രണ കമീഷൻ ഉപാധ്യക്ഷ പദവി ഇബ്രാഹിമിന് നൽകിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടതിനെത്തുടർന്നായിരുന്നു അത്. ഇബ്രാഹിമിനെ കോൺഗ്രസ് രണ്ടു തവണ എംഎൽസിയാക്കി. ഇപ്പോൾ അദ്ദേഹം ആ പദവിയിലാണ്.

കോൺഗ്രസിലേക്ക് വരാൻ സിദ്ധാരാമയ്യ തന്നെ ഉപയോഗിച്ചുവെന്നും ശേഷം താൻ രാഷ്ട്രീയത്തിൽ യതീമായെന്നുമുള്ള ഇബ്രാഹിമിന്റെ പ്രസ്താവനയോട് ശിവകുമാർ ഇങ്ങിനെ പ്രതികരിച്ചു- 'കോൺഗ്രസിൽ ഞങ്ങൾ ആരും, ഞാനോ സിദ്ധാരാമയ്യയോ മറ്റൊരാളോ അനാഥരല്ല. എല്ലാവരും കോൺഗ്രസിനു വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ്'.

ഡി കെ ശിവകുമാറിന്റെ നിലപാടുകളുമായി പൊരുത്തപ്പെട്ടു പോകാനാവില്ലെന്ന് ഇബ്രാഹിം തുറന്നടിച്ചതിന് പിന്നാലെയാണ് ഡി കെ മാധ്യമങ്ങളെ കണ്ടത്. 'ഇരുവരും നല്ല ചേർച. വലിയ സന്തോഷം'-ഹരിപ്രസാദിനേയും ശിവകുമാറിനേയും ചേർത്ത് ഇബ്രാഹിം പരിഹസിച്ചത് ഇങ്ങിനെയാണ്.

കോൺഗ്രസിൽ താൻ അധികം ഉണ്ടാവില്ല. അണികളും ഗുണകാംക്ഷികളുമായി ആലോചിച്ച് ഭാവി തീരുമാനിക്കും. കോൺഗ്രസ് നൽകിയ എംഎൽസി സ്ഥാനം ഒഴിയും. ജെഡിഎസ് പരമാധികാരിയും തന്റെ രാഷ്ട്രീയ ഗുരുവുമായ എച് ഡി ദേവഗൗഢയെ കണ്ട ശേഷമാവും ഭാവി തീരുമാനിക്കുക. നിയമസഭ പ്രതിപക്ഷ നേതാവും മുൻമുഖ്യമന്ത്രിയുമായ സിദ്ധാരാമയ്യയാണ് താൻ ജെഡിഎസിൽ നിന്ന് കോൺഗ്രസിലെത്താൻ കാരണം എന്നു പറഞ്ഞ ഇബ്രാഹിം തുടർന്ന് ഇരുവർക്കും സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചിരുന്നു. 2017-18ലാണ് ഇബ്രാഹിം എംഎൽസിയായത്. ആറു വർഷമാണ് ലെജിസ്ലേറ്റീവ് കൗൻസിൽ അംഗ കാലാവധി.

Keywords: Mangalore, Karnataka, News, President, Congress, Leader, State, MLA, Politics, Political party, D K Shivakumar, JDS, Sidharamayya, CM Ibrahim, DK Shivakumar Reacts On CM Ibrahim's Allegations.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?