നീലേശ്വരം അഴിത്തല പുലിമുട്ടില്‍ തോണിയപകടം; കടലിലേക്ക് തെറിച്ചു പോയ രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

നീലേശ്വരം: (www.kasargodvartha.com 31.10.2019) നീലേശ്വരം അഴിത്തല പുലിമുട്ടില്‍ തോണിയപകടം. തോണിയില്‍ നിന്നും കടലിലേക്ക് തെറിച്ചു പോയ രണ്ട് മത്സ്യത്തൊഴിലാളികളെ ഫിഷറീസ് റസ്‌ക്യൂ ടീമിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. കാറ്റും ശക്തമായ കടല്‍ക്ഷോഭവും തുടരുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ മത്സ്യബന്ധനത്തിനായി പോകരുതെന്ന് ജില്ലാ ഭരണകൂടം വിലക്കിയിരുന്നെങ്കിലും കുറത്തി അമ്മ, ശ്രീ മൂകാംബിക എന്നീ തോണികള്‍ കടലില്‍ ഇറക്കിയതാണ് അപകടകാരണം.

കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവര്‍ കടലില്‍ പോയത് കൂടാതെ യാതൊരു വിധ സുരക്ഷാ ഉപകരണങ്ങളും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. ശ്രീ മൂകാംബിക ആര്‍ സി ഉടമ അഴിത്തല സ്വാമി റോഡിലെ പരേതനായ വത്സലന്‍ എന്നയാളുടെ തോണിയാണ് അപകടത്തില്‍പ്പെട്ടത്. ബാലകൃഷ്ണന്‍ (45), ഷാജി (45), ബാബു (45), ബാലകൃഷ്ണന്‍ (55) എന്നിവരായിരുന്നു തോണിയിലുണ്ടായത്. കടലിൽ വീണ ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറത്തി അമ്മ തോണിയില്‍ ആര്‍ സി ഉടമ അനീഷ് പുഞ്ചാവി, മഹേഷ്, സുധീഷ്, സുരേന്ദ്രന്‍, ലക്ഷ്മണന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

ഫിഷറീസ് റസ്‌ക്യൂ ഗാഡ്മാരായ പി മനു, ധനീഷ്, എം സനീഷ്, ഡ്രൈവര്‍ നാരായണന്‍, കണ്ണന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി വി സതിശന്റെ നിര്‍ദേശപ്രകാരമായിരുന്നു രക്ഷാപ്രവര്‍ത്തനം.

 Nileshwaram, News, Kerala, Kasaragod, Boat accident, Fishermen, Boat accident in Nileshwar azhithala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Nileshwaram, News, Kerala, Kasaragod, Boat accident, Fishermen, Boat accident in Nileshwar azhithala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?