മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാനാവില്ലെന്ന് പറഞ്ഞ് നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനെതിരെ പ്രതിഷേധം ശക്തം; നടനെ പിന്തുണച്ച് സിനിമാ ലോകത്തുനിന്നും രംഗത്തുവന്നത് നിരവധി പേര്‍; തന്റെ അടുത്ത ചിത്രത്തില്‍ അവസരം നല്‍കുമെന്ന് നിര്‍മാതാവ് സന്ദീപ് സേനന്‍

തിരുവനന്തപുരം: (www.kvartha.com 01.11.2019) മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാനാവില്ലെന്ന് പറഞ്ഞ് നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സിനാമാലോകത്ത് നിന്നും നിരവധി പേരാണ് ബിനീഷ് ബാസ്റ്റിനെ പിന്തുണച്ച് രംഗത്തുവന്നത്.

പാലക്കാട് മെഡിക്കല്‍ കോളജ് ഡേയ്‌ക്കെത്തിയ ബാസ്റ്റിനൊപ്പം വേദി പങ്കിടാനാവില്ലെന്ന് പറഞ്ഞ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തന്റെ ചിത്രത്തില്‍ അവസരം ചോദിച്ചെത്തിയ ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാവില്ലെന്നാണ് സംവിധായകന്‍ പറഞ്ഞത്.

 Producer Sandeep Senan against Anil Radhakrishnan Menon on Bineesh Bastin controversy, Thiruvananthapuram, News, Trending, Cinema, Facebook, post, Criticism, Kerala, Director, Actor

തുടര്‍ന്ന് ബാസ്റ്റിന്‍ നിലത്തിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇതോടെയാണ് ബിനീഷിന് പിന്തുണ നല്‍കിയും സംവിധായകനെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തുവന്നത്. അതിനിടെയാണ് ഇപ്പോള്‍ തന്റെ അടുത്ത ചിത്രത്തില്‍ ബിനീഷിന് അവസരം നല്‍കുമെന്നും എല്ലാ പിന്തുണയും നല്‍കുന്നുവെന്നും പറഞ്ഞ് നിര്‍മാതാവ് സന്ദീപ് സേനനും രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് സേനന്‍ നിലപാട് വ്യക്തമാക്കിയത്. ബിനീഷിനെ പിന്തുണച്ച സന്ദീപ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

പ്രൊഡ്യൂസറുടെ ചിലവില്‍ മൃഷ്ടാന്നമുണ്ട് എല്ലിന്റിടയില്‍ കൊഴുപ്പുകയറിയ സിനിമയിലെ ഒരു വഴിപോക്കന്‍, പക്ഷെ ഈ വഴിപോക്കന്റെ വാക്കുകേട്ട് ബിനീഷിനെ വേദിയിലേക്കു കയറരുതെന്നു പറഞ്ഞ ആ ഗവണ്‍മെന്റ് കോളജിന്റെ വിദ്യാസമ്പന്നനായ പ്രിന്‍സിപ്പല്‍, ബിനീഷിനായി കയ്യടിച്ച വിദ്യാര്‍ത്ഥികള്‍- ഇവരില്‍ നിന്നും മനുഷ്യനേതെന്ന് തിരിച്ചറിയാം- സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഡാകിനി തുടങ്ങി ഹിറ്റ് സിനിമകളുടെ പ്രൊഡ്യൂസറാണ് സന്ദീപ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഈ ഇരുപ്പില്‍ എല്ലാമുണ്ട് , വിശപ്പിന്റെ, അധ്വാനത്തിന്റെ , കഷ്ടപ്പാടിന്റെ , വിയര്‍പ്പിന്റെ , അതിജീവനത്തിന്റെ, അവഗണനയുടെ പ്രതീകമാണ് ബിനീഷ് ബാസ്റ്റിന്‍ എന്ന പച്ച മനുഷ്യന്‍ . 

അനില്‍ രാധാകൃഷ്ണ മേനോന്റെ നില്‍പില്‍ പ്രത്യേകിച്ചൊന്നും തോന്നുന്നില്ല , പ്രൊഡ്യൂസറിന്റെ ചിലവില്‍ മൃഷ്ടാന്നമുണ്ട് എല്ലിന്റിടയില്‍ കൊഴുപ്പുകയറിയ സിനിമയിലെ ഒരു വഴിപോക്കന്‍, പക്ഷെ ഈ വഴിപോക്കന്റെ വാക്കുകേട്ട് ബിനീഷിനെ വേദിയിലേക്കു കയറരുതെന്നു പറഞ്ഞ ആ ഗവണ്‍മെന്റ് കോളജിന്റെ വിദ്യാസമ്പന്നനായ പ്രിന്‍സിപ്പല്‍ , നിങ്ങള്‍ ഒന്നൂടിപ്പോയി ജീവിതം പഠിച്ചിട്ടുവരൂ , മനുഷ്യത്വമെന്തെന്നു അവിടെ പഠിക്കുന്ന ബിനീഷിന് കയ്യടിച്ച കുട്ടികളില്‍ നിന്നു പഠിച്ചിട്ടുവരൂ . മൂന്നുപേരേയും നേരിട്ടറിയില്ല, പക്ഷെ ഇവരില്‍ മനുഷ്യനേതെന്നു തിരിച്ചറിയാം.

ബിനീഷ്... നിങ്ങള്‍ ഞാന്‍ നിര്‍മിക്കുന്ന അടുത്ത ചിത്രത്തിലുണ്ടാകും. ഉറപ്പ് .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Producer Sandeep Senan against Anil Radhakrishnan Menon on Bineesh Bastin controversy, Thiruvananthapuram, News, Trending, Cinema, Facebook, post, Criticism, Kerala, Director, Actor.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?