കാസര്‍കോട് സ്വദേശി ഖത്തറില്‍ ഷോക്കേറ്റ് മരിച്ചു


ദോഹ: (www.kasargodvartha.com 31.10.2019) കാസര്‍കോട് മുസോടി സ്വദേശി ഖത്തറില്‍ ഷോക്കേറ്റു മരിച്ചു. മുസോടി എല്‍പി സ്‌കൂളിന് സമീപം പരേതനായ അബ്ദുല്‍ റഹ്മാന്റെ മകന്‍ എം അബ്ദുല്‍ മുനീറാണ് (31) മരണപ്പെട്ടത്. ഖത്തറിലെ ബാങ്ക് ജീവനക്കാരനാണ് അബ്ദുല്‍ മുനീര്‍. സ്പോണ്‍സറുടെ വീട്ടില്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ ബുധനാഴ്ച്ച രാത്രി ഇന്ത്യന്‍ സമയം 9 മണിയോടെയാണ് അബ്ദുല്‍ മുനീറിന് ഷോക്കേറ്റത്. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

മാതാവ്: അലീമ. ഭാര്യ: ഫര്‍സാന. മകള്‍: ലുലൂഹ. സഹോദരങ്ങള്‍: ഹനീഫ്, അബ്ദുള്‍ ഖാദര്‍ (കായ്ച്ച), ഉമ്മര്‍, ബഷീര്‍, ഉസ്മാന്‍, അലി. മൃതദേഹം നാട്ടില്‍ എത്തിച്ച ശേഷം മുസോടി ജുമാ മസ്ജിദില്‍ ഖബറടക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Kywords: news, kasaragod, Kerala, Gulf, Shock, Death, Obituary, Bank, Kasargod native died due to electric shock in qatar


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?