രാത്രി തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ ദമ്പതികളെ സദാചാര പോലീസ് ചമഞ്ഞ് ആക്രമിക്കാന്‍ ശ്രമം; 3 പേര്‍ക്കെതിരെ കേസ്

പയ്യന്നൂര്‍: (https://ift.tt/2PAQR2m) രാത്രി തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ ദമ്പതികളെ സദാചാര പോലീസ് ചമഞ്ഞ് അക്രമിക്കാന്‍ ശ്രമിച്ചതിന് മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി കരിവെള്ളൂര്‍ പാലത്തറയിലാണ് സംഭവം. ഒരു പ്രമുഖ ടെലിവിഷന്‍ ചാനലില്‍ അവതാരികയായി ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിനിയായ യുവതിയും ഭര്‍ത്താവും ഓണക്കുന്നിലെ ഒരു ബന്ധുവീട്ടില്‍ വന്ന് മടങ്ങുകയായിരുന്നു. വഴിക്ക് പാലത്തറയിലെ തട്ടുകടയില്‍ കയറി ഭക്ഷണം കഴിച്ചു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന് ഛര്‍ദി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് റോഡരികില്‍ നിന്ന് ഒഴിഞ്ഞ സ്ഥലത്ത് പോയി ഛര്‍ദിക്കുകയായിരുന്നു.

ഈ സമയം യുവതിയും കുടെയുണ്ടായിരുന്നു. ഇവര്‍ ദമ്പതികളല്ലായെന്ന ധാരണയില്‍ ഒരു സംഘം യുവതിയുടെ കൈക്ക് പിടിച്ചുതിരിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതേക്കുറിച്ച് യുവതി പയ്യന്നുര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് യുവതി ഡി ജി പിയെ വിവരം ധരിപ്പി ച്ചു. ഡി ജി പി ഉടന്‍ കണ്ണൂര്‍ എസ് പിയോട് സംഭവം അന്വേഷിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു. ഇതിനു പിറകെയാണ് പയ്യന്നൂര്‍ പോലീസ് മൂന്നുപേര്‍ക്കെതിരെ കേസെടുത്തത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kannur, payyannur, Top-Headlines, Crime, Moral attack against couples; Case registered
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?