പരക്കെ ആരോഗ്യവകുപ്പിന്റെ റെയ്ഡ്; പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 31.03.2018) നഗരസഭാ പരിധിയില്‍ പരക്കെ ആരോഗ്യവകുപ്പിന്റെ റെയ്ഡ്. പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. ഐങ്ങോത്തെയും പടന്നക്കാട്ടെയും ഹോട്ടല്‍ പച്ചമുളക്, പടന്നക്കാട്ടെ ഉപ്പും മുളക്, കാര്യമായ തട്ടുകട എന്നിവിടങ്ങളില്‍ നിന്നുമാണ് ഇറച്ചി, പൊറോട്ട, ചോറ്, മീന്‍ ബിരിയാണി തുടങ്ങി വിവിധങ്ങളായ ഭക്ഷണസാധനങ്ങളും, ഭക്ഷണ സാധനങ്ങളില്‍ രുചി വര്‍ദ്ധിപ്പിക്കാന്‍ ചേര്‍ക്കുന്ന കൃത്രിമ രാസവസ്തുക്കളും പിടിച്ചെടുത്തത്.


ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി വി സീമ, ഗ്രേഡ് 2 വി വി ബീന, എം വി ചന്ദ്രന്‍, പി കെ ലോഹിതാക്ഷന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കഴിഞ്ഞ തവണ നടത്തിയ റെയ്ഡിലും വിവിധ ഹോട്ടലുകളില്‍ നിന്നും പഴകിയതും ദ്രവിച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പിടികൂടിയിരുന്നു. ഇത്തരത്തില്‍ പഴകി ദ്രവിച്ച ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന ഹോട്ടലുകള്‍ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നും കര്‍ശന നടപടികള്‍ ഉണ്ടാക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, Kerala, News, Food, Hotel, Raid, seized, Raid in Hotels; Foods seized.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?