ദാഇഷില്‍ ചേരാന്‍ പോയ 21 പേരില്‍ കൊല്ലപ്പെട്ടത് 8 പേര്‍; തങ്ങളുടെ ഇപ്പോഴത്തെ ഖലീഫ അബൂബക്കര്‍ അല്‍ ബഗ്ദാദിയാണെന്ന് പടന്നയിലെ അഷ്ഫാഖ് മജീദിന്റെ പുതിയ സന്ദേശം
പടന്ന: (www.kasargodvartha.com 31.03.2018) ദാഇഷില്‍ ചേരാന്‍ പോയ 21 പേരില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതോടെ പോയവരില്‍ ബാക്കിയുള്ളത് 13 പേര്‍. തങ്ങളുടെ കൂടെയുള്ള മറ്റുള്ളവരെല്ലാം സുരക്ഷിതരാണെന്ന് പടന്നയിലെ അഷ്ഫാഖ് മജീദ് ടെലഗ്രാം സന്ദേശത്തിലൂടെ പറയുന്നു. തങ്ങളുടെ ഇപ്പോഴത്തെ ഖലീഫ അബൂബക്കര്‍ അല്‍ ബഗ്ദാദിയാണെന്നും അഷ്ഫാഖ് വ്യക്തമാക്കുന്നു.
പടന്നയിലെ സാമൂഹ്യ പ്രവര്‍ത്തകനായ ബിസിഎ റഹ് മാന് ഏറ്റവും ഒടുവില്‍ അയച്ച ടെലഗ്രാം സന്ദേശത്തിലാണ് അഷ്ഫാഖ് മജീദ് വിവരങ്ങള്‍ വ്യക്തമാക്കിയത്. ഡിസംബര്‍ മുതല്‍ ഇവരില്‍ ആരെയും ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. നാലു ദിവസം മുമ്പാണ് ഇവര്‍ വീണ്ടും ഓണ്‍ലൈനില്‍ വന്നത്. ഖുറസാന്‍ ഐഎസ്‌ഐഎസ് പ്രവിശ്യ നിലവില്‍ ഉണ്ടോ എന്ന ചോദ്യത്തിന് നിലവിലുണ്ടെന്നും ഇവിടെ പ്രശ്‌നങ്ങളുണ്ടെന്നും അഷ്ഫാഖ് മജീദ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം നാലു പേരാണ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും അഷ്ഫാഖ് പറയുന്നു. അതേസമയം കൊല്ലപ്പെട്ടുവെന്ന പ്രചരണമുണ്ടായിരുന്ന തൃക്കരിപ്പൂരിലെ ഫിറോസ് ജീവിച്ചിരിപ്പുണ്ടെന്നും അഷ്ഫാഖിന്റെ മറുപടിയില്‍ പറയുന്നുണ്ട്.
ഇതുകൂടാതെ അഷ്ഫാഖ് മജീദിന്റെ ഭാര്യ, മകള്‍ അവിടെ നിന്ന് ഇപ്പോള്‍ പ്രസവിച്ച കുട്ടിയടക്കം മൂന്നു പേര്‍ ഇജാസ്, ഭാര്യ റുഫൈല, രണ്ട് മക്കള്‍, റാഷിദ് അബ്ദുല്ല, ഭാര്യ, മകന്‍ സാജിദ് പടന്ന, ഈസയും ഭാര്യയും എന്നിവരാണ് ജീവിച്ചിരിപ്പുള്ളവരെന്നാണ് വിവരം. തൃക്കരിപ്പൂരിലെ മര്‍വാന്‍ ഇസ് മാഈല്‍ (23), പടന്നയിലെ ടി.കെ ഹഫീസുദ്ദീന്‍, പാലക്കാട് സ്വദേശി യഹ് യ, പടന്നയിലെ മുര്‍ഷിദ് അഹ് മദ് (25),കോഴിക്കോട് മൂഴിക്കല്‍ സ്വദേശി സജീര്‍ അബ്ദുല്ല മംഗലശ്ശേരി (35), പടന്ന സ്വദേശികളായ ഷിഹാസ്, ഭാര്യ അജ്മല, അഫ്ഗാനിലെത്തിയപ്പോള്‍ ജനിച്ച കുഞ്ഞ്, തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് എന്നിവരാണ് അഫ്ഗാനിലും സിറിയയിലുമായി കൊല്ലപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Padanna, Murder, Top-Headlines, Eight of 21 killed joined in Daesh from Kerala.
< !- START disable copy paste -->Keywords: Kasaragod, Kerala, news, Padanna, Murder, Top-Headlines, Eight of 21 killed joined in Daesh from Kerala.
Powered by Info News For You

Comments
Post a Comment