ഹാഷിഷും കൊക്കെയ്‌നുമായി കാസര്‍കോട് സ്വദേശിയായ റെസ്‌റ്റോറന്റ് ഉടമ യുവതിയുമായി കൊച്ചിയില്‍ പിടിയില്‍; പിടിയിലായത് ഗോവ, കൊച്ചി, ബംഗളൂരു സിറ്റികളില്‍ ഡിജെ പാര്‍ട്ടികളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ കണ്ണികളെന്ന് പോലീസ്
കൊച്ചി: (www.kasargodvartha.com 31.03.2018) ഹാഷിഷും കൊക്കെയ്‌നുമായി കാസര്‍കോട് സ്വദേശിയായ റെസ്‌റ്റോറന്റ് ഉടമ യുവതിയുമായി കൊച്ചിയില്‍ പിടിയിലായി. ഗോവ, കൊച്ചി, ബംഗളൂരു സിറ്റികളില്‍ ഡിജെ പാര്‍ട്ടികളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണെന്ന് പോലീസ് പറഞ്ഞു. കൊച്ചിയിലെ ക്വാര്‍ട്ടേഴില്‍ നിന്നുമാണ് ഇരുവരെയും പോലീസ് പിടികൂടിയത്.
കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് ബിലാല്‍ (33) ആണ് എറണാകുളം പള്ളുരുത്തി സ്വദേശിനിയായ ഗ്രീഷ്മയ്‌ക്കൊപ്പം (22) മരട് പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ദിനേശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൈക്കുടത്തെ വാടകവീട്ടില്‍ വെച്ചാണ് ബിലാലും ഗ്രീഷ്മയും പോലീസ് പിടിയിലായത്. റെയ്ഡില്‍ 16 ഗ്രാം ഹാഷിഷ്, 13 ഗ്രാം എംഡിഎംഎ, 2 മില്ലി ഗ്രാം എല്‍എസ്ഡി, ആറുമില്ലിഗ്രാം കൊക്കെയ്ന്‍, രണ്ട് എക്സ്റ്റസി ഗുളികകള്‍ എന്നിവ പിടിച്ചെടുത്തു. ഇതുകൂടാതെ ഇവരുടെ പക്കല്‍ നിന്നും 12,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
മൊബൈല്‍ ഫോണില്‍ നിന്നും ഡിജെ പാര്‍ട്ടികളെ കുറിച്ചുള്ള വിവരങ്ങളും മയക്കുമരുന്ന് ഇടപാട് സംബന്ധിച്ചുള്ള വിവരങ്ങളും ലഭിച്ചതായി മരട് എസ് ഐ ശേഖരന്‍ പിള്ള കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഗോവ, ബംഗളൂരു, കൊച്ചി സിറ്റികളില്‍ സ്ഥിരമായി നടക്കുന്ന ഡിജെ പാര്‍ട്ടികളില്‍ മയക്കുമരുന്നെത്തിക്കുന്നത് ബിലാലും ഗ്രീഷ്മയുമാണെന്ന് പോലീസ് വെളിപ്പെടുത്തി. ഡിജെ പാര്‍ട്ടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇരുവരും. തങ്ങള്‍ വിവാഹം കഴിക്കാനിരിക്കുകയായിരുന്നുവെന്നാണ് ഇവര്‍ പോലീസില്‍ മൊഴി നല്‍കിയത്. കൊച്ചി കാക്കനാട്ടെ ഒരു പ്രമുഖ റെസ്‌റ്റോറന്റ് നടത്തിവരികയാണ് ബിലാലെന്ന് പോലീസ് വെളിപ്പെടുത്തി. മൂന്നു വര്‍ഷമായി ബിലാല്‍ കാസര്‍കോടു നിന്നും കൊച്ചിയിലെത്തി മയക്കു മരുന്നിടപാടും ബിസിനസ് ഇടപാടും നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി. വിശദമായ ചോദ്യം ചെയ്യലിനു ശേഷം വൈകിട്ടോടെ ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എഎസ്‌ഐ രാജേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍, രാജേഷ്, അക്ഷര എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, arrest, Top-Headlines, Nellikunnu, Woman, Kasaragod native and one woman held with Drug in Kochi
< !- START disable copy paste -->Keywords: Kasaragod, Kerala, news, Police, arrest, Top-Headlines, Nellikunnu, Woman, Kasaragod native and one woman held with Drug in Kochi
Powered by Info News For You

Comments
Post a Comment