കുവൈത്ത് മുന്‍ മന്ത്രി ഷെയ്ഖ് ഹാശിം അന്തരിച്ചു

കുവൈത്ത്:(www.kvartha.com 31/03/2018) കുവൈത്ത് മുന്‍ മന്ത്രിയും പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായ സയ്യിദ് യൂസുഫ് ഹാശിം രിഫാഇ കുവൈത്ത് (92) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം. വൈകിട്ട് നാലുമണിയോടെ ഖബറടക്കം നടക്കും.

കുവൈത്ത് രാജകുടുംബാംഗവും ദീര്‍ഘകാലം കുവൈത്ത് മന്ത്രിയുമായിരുന്ന അദ്ദേഹം കേരളവുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നു. ജാമിഅ സഅദിയ്യ അറബിയ്യ, മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ അടക്കമുള്ള സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം സഅദിയ്യയുടെ പ്രഥമ മസ്ജിദിന് ശിലാസ്ഥാപനം നടത്തുകയും ചെയ്തിരുന്നു. കേരളത്തിലെ പണ്ഡിതന്മാരുമായി ഇടപഴകിയ അദ്ദേഹം തന്റെ വീട്ടില്‍ നടക്കുന്ന മജ്‌ലിസില്‍ കേരള പണ്ഡിതര്‍ക്ക് പ്രത്യേക സ്ഥാനം നല്‍കിയിരുന്നു.

News, Kuwait, Gulf, Death,Former Kuwait minister Shaikh Hashim passed away


അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യ ത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ്. ആറ്റക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയ തങ്ങള്‍ കുറാ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. പ്രത്യേക പ്രാര്‍ഥന നടത്താന്‍ അഭ്യര്‍ത്ഥിച്ചു.

News, Kuwait, Gulf, Death,Former Kuwait minister Shaikh Hashim passed away

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kuwait, Gulf, Death,Former Kuwait minister Shaikh Hashim passed away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?