വിദ്യാര്‍ത്ഥികള്‍ക്ക് സ്വയംപ്രതിരോധ പരിശീലനം സംഘടിപ്പിച്ചു
കുമ്പള (www.evisionnews.co): ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ കുമ്പള ഖന്‍സ വനിതാ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്ത്രീ സുരക്ഷ സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പ്രേമലത അധ്യക്ഷത വഹിച്ചു. കുമ്പള എ.എസ്.ഐ വിജയന്‍ മേലത്ത്, പ്രൊഫ. നാരായണന്‍, രൂപവാണി, പ്രൊഫ. നാരായണന്‍ സംസാരിച്ചു. പരിശീലനത്തില്‍ 200 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
Powered by Info News For You

Comments
Post a Comment