ഫാത്വിമ അബ്ദുല്ലക്കുഞ്ഞി; ജീവിതം തന്നെ സേവനമാക്കിയ വനിത
റിയാസ് മൊഗ്രാല്‍
ഇരുപത്തിരണ്ട് വര്‍ഷങ്ങളായി പൊതുരംഗത്ത് നിറഞ്ഞു നില്‍ക്കുന്നു. ഗ്രാമപഞ്ചായത്ത് അംഗം, മഹിളാ സംഘം പ്രസിഡണ്ട്, കമലാ സുരയ്യ വിമണ്‍സ് ഫോറം, മനുഷ്യാവകാശ സംരക്ഷണ സമിതി എന്നിങ്ങനെ പോകുന്നു ഫാത്വിമ അബ്ദുല്ലക്കുഞ്ഞിയുടെ പ്രവര്‍ത്തന മേഖലകള്‍. മുസ്ലിം സ്ത്രീകള്‍ അധികമൊന്നും പൊതുരംഗത്തേക്ക് കടന്നുവരാന്‍ മടിച്ചിരുന്ന കാലഘട്ടത്തിലാണ് ഫാത്വിമയുടെ വരവ്. 1995 ല്‍ മൊഗ്രാലിലെ നൂറുകണക്കിന് സ്ത്രീകളെ സംഘടിപ്പിച്ചു കൊണ്ട് മഹിളാ സംഘം രൂപവത്കരിക്കുകയും അതിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മഹിളാ സംഘം നടത്തിയ സ്ത്രീ മുന്നേറ്റ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മൊഗ്രാല്‍ കൊപ്ര ബസാറിലെ സാനിറ്ററേഷന്‍ കമ്മിറ്റിയുമായി സഹകരിച്ചു കൊണ്ട് പ്രസ്തുത കാലയളവില്‍ ഒട്ടേറെ ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ മഹിളാ സംഘത്തിന് കഴിഞ്ഞു.
വനിതാ ശിശു ക്ഷേമ പ്രവര്‍ത്തന മേഖലയില്‍ സജീവമായ ഇടപെടല്‍ നടത്തുമ്പോള്‍ ഫാത്വിമയോട് എന്താണ് പ്രയോജനമെന്നു ചിലര്‍ ചോദിച്ചുവത്രെ, അപ്പോള്‍ ഫാത്വിമ നല്‍കിയ മറുപടി വിവേകാനന്ദ സ്വാമികള്‍ ഒരു ശിഷ്യനോട് പറഞ്ഞ മറുപടിയാണ് നല്‍കിയത്. 'പിന്നീടെന്താകുമെന്ന് സദാ ആലോചിച്ചു കൊണ്ടിരിക്കുന്നവനെക്കൊണ്ട് ഒരു കാര്യവും നടക്കില്ല 'ഏതൊന്ന് സത്യമെന്നു തോന്നുന്നുവോ അതപ്പോള്‍ തന്നെ ചെയ്യുക, പിന്നീടെന്താകും എന്താകില്ല എന്നൊക്കെ ആലോചിക്കുന്നതെന്തിന്, ആകെയുള്ളത് അല്‍പായുസ്സ്, അതിനിടയില്‍ ഫലാഫലങ്ങളുടെ കണക്കും കൂട്ടിയിരുന്നാല്‍ വല്ലതും നടക്കുമോ? അപ്പോള്‍ അത്തരം ആലോചനയില്ലാതെ സ്വന്തം കര്‍മ്മം അനുഷ്ഠിക്കുക... അത് സമൂഹ നന്മക്ക് വേണ്ടിയായിരിക്കണമെന്ന് മാത്രം.
ഫാത്വിമയുടെ പ്രവര്‍ത്തനം നിരീക്ഷിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒടുവില്‍ ഫാത്വിമ ജനപ്രധിനിധിയായി വരണമെന്ന് ആഗ്രഹിച്ചതില്‍ തെറ്റില്ല. സ്ത്രീ സംവരണ സീറ്റിലേക്ക് 2000 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ പ്രധിനിധിയായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുകയും, വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. ഇവിടെയും ഫാത്വിമ അടങ്ങിയിരുന്നില്ല, തന്റെ പദവി ഒട്ടേറെ ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മൊഗ്രാല്‍ കൊപ്ര ബസാറില്‍ മഹിളാ സംഘത്തിനും മറ്റും നേതൃത്വം നല്‍കിയ ഒരു പീടിക വരാന്തയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന കുടുംബ ക്ഷേമ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിച്ച് നല്‍കുകയും എല്ലാ സൗകര്യവും ഒരുക്കി കൊടുക്കുകയും ചെയ്തു. കുമ്പള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് ഒ. പി വിഭാഗം കെട്ടിടം, വനിതാ വാര്‍ഡ് ഇതൊക്കെ ഫാത്വിമയുടെ സംഭവനകളായിരുന്നു.
പലപ്പോഴും നമ്മുടെ പരിമിതികള്‍ നാം സ്വയം സൃഷ്ടിക്കുന്നവയാണ്. കഠിന പരിശ്രമത്തിനു മുന്നില്‍ പരിമിതികളൊക്കെ മെല്ലെ മെല്ലെ അകന്നു പോകുന്നതായി കാണാം. ഫാത്വിമ അബ്ദുല്ലക്കുഞ്ഞി ഇവിടെ ഉദാഹരണം മാത്രം. 2005 ആകുമ്പോഴേക്കും ഫാത്വിമക്ക് പാര്‍ട്ടി നേതൃത്വം നല്‍കിയത് ഉളുവാര്‍ മൂന്നാം വാര്‍ഡില്‍ കുമ്പള ഗ്രാമ പഞ്ചായത്ത് അംഗമായി ജനവിധി തേടാനായിരുന്നു. ബി.ജെ.പി എന്ന രാഷ്ട്രീയ പ്രസ്ഥാനം കയ്യടക്കി വെച്ചിരുന്ന ഒരു വാര്‍ഡിലേക്കാണ് ഫാത്വിമയുടെ പ്രവര്‍ത്തന മേഖല കണ്ട് പാര്‍ട്ടി നേതൃത്വം അവരെ അങ്ങോട്ടേക്കയച്ചത്. ഇവിടെയും ഫാത്വിമ വിജയക്കൊടി നാട്ടുകയായിരുന്നു. അതും വന്‍ ഭൂരിപക്ഷത്തോടെയുള്ള വിജയം. അവിടെയും ഫാത്വിമ മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കുടുംബക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി കൊണ്ട് തന്നെ പ്രവര്‍ത്തിച്ചു.
ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് പരിശ്രമിച്ചാല്‍ ഒന്നും തടസമാവില്ലെന്ന് ഫാത്വിമയുടെ ജീവിതം പഠിപ്പിക്കുന്നു. ജീവിതത്തില്‍ പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടാവുക സാധാരണമാണ്. അതൊക്കെ തെളിഞ്ഞ മനസോടും, ദൃഢനിശ്ചയത്തോടും, വിവേകത്തോടും കൂടി നേരിടുക തന്നെ വേണം ഇവിടെയാണ് ഫാത്തിമയുടെ വിജയവും, മുന്നേറ്റവും വ്യക്തമാക്കുന്നതും. 2010 ല്‍ ഫാത്വിമയെ കോയിപ്പാടി കടപ്പുറത്തേക്ക് മത്സരിക്കാന്‍ പാര്‍ട്ടി നേതൃത്വം പറഞ്ഞപ്പോഴും ഫാത്വിമ ഒരു പുഞ്ചിരിയോടെ സമ്മതിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളി മേഖലയിലെ സ്ത്രീ മുന്നേറ്റം മനസ്സില്‍ കണ്ട് കൊണ്ട് തന്നെയാണ് അതിനും ഫാത്വിമ സമ്മതം മൂളിയത്. കടുത്ത മത്സരം നേരിട്ട ഫാത്വിമ അവിടെയും വിജയക്കൊടി നാട്ടി. തീരദേശ മേഖലകളില്‍ എം. എല്‍. എ വികസന ഫണ്ടും മറ്റും ഉപയോഗപ്പെടുത്തി ഒരുപാട് റോഡുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ഫാത്വിമയുടെ അഞ്ചു വര്‍ഷത്തെ കാലയളവില്‍ കഴിഞ്ഞു. കോയിപ്പാടി കടപ്പുറത്തെ മത്സ്യഗ്രാമമായി പ്രഖ്യാപനം ഉണ്ടായതും ഇതേ കാലയളവിലായിരുന്നു. കുടുംബ ക്ഷേമ ഉപകേന്ദ്രം ഇവിടെയും സ്ഥാപിച്ചു. 2015 ല്‍ ബദ്രിയനഗറിലേക്കാണ് മത്സരിക്കാന്‍ പാര്‍ട്ടി നേതൃത്വം പറഞ്ഞത്. സ്ത്രീകള്‍ക്കിടയിലെ ഫാത്വിമയുടെ നിരന്തരമായ ഇടപെടലുകളും, പ്രവര്‍ത്തനങ്ങളും ബദ്രിയ നഗറിലും ഫാത്വിമയുടെ വിജയം സുരക്ഷിതമാക്കി. സേവന പ്രവര്‍ത്തനങ്ങളില്‍ 22 വര്‍ഷം ഫാത്വിമ പിന്നിടുമ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന വിഷയം ഈ കാലയളവിലെ ഫാത്തിമയുടെ ഓണറേറിയം (ശമ്പളം) നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നല്‍കി സഹായിക്കുന്നുവെന്നതാണ്.
തന്റെ കര്‍മ്മത്തില്‍ ആത്മാര്‍ത്ഥമായി മുന്നേറുന്നവരെ തളര്‍ത്തുന്ന ഒന്നുണ്ട്, അസൂയ. തങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കാത്തത് അന്യന്‍ ചെയ്യുന്നത് കാണുമ്പോള്‍ ദുര്‍ബലന്റെ മനസിലുണ്ടാകുന്ന ഹീന വികാരം, മനഃധൈര്യം ആവോളം സംഭരിച്ചില്ലെങ്കില്‍ അസൂയക്കാരുടെ മുന്നില്‍ തളര്‍ന്നു പോകും. അവരുടെ ഉദ്ദേശവും അത് തന്നെയാണ്. ഇവിടെ ഫാത്വിമ ധൈര്യശാലിയാണ്. ഭര്‍ത്താവ് അബ്ദുല്ല കുഞ്ഞിയുടെ പൂര്‍ണമായ പിന്തുണയും സഹകരണവും ഫാത്തിമക്ക് മുന്നോട്ടുള്ള പ്രയാണങ്ങള്‍ക്ക് ശക്തി പകരുന്നു. പ്രതിസന്ധികളില്‍ തളരാതെയുള്ള പ്രവൃത്തി ആരെയും ജീവിതത്തില്‍ തോല്‍പ്പിക്കില്ലെന്നു ഫാത്വിമയിലൂടെ നാം മനസിലാക്കേണ്ടിയിരിക്കുന്നു........ !
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Service, Woman, Fathima Abdulla Kunhi, Fathima Abdulla Kunhi; The woman who dedicated life to Service.
< !- START disable copy paste -->(www.kasargodvartha.com 31.03.2018) ഒരിക്കല്‍ ജനിക്കും, ഒരിക്കല്‍ മരിക്കും ഇതിനിടയില്‍ തിരകളും, ചുഴികളും, ആഴവും പരപ്പുമുള്ള കടല്‍ പോലെ ജീവിതം, അപ്പോള്‍ നേട്ടങ്ങള്‍ക്കെന്താണ് പ്രസക്തി? എന്ത് പ്രയോജനം? അറിവുള്ളവരും ഇല്ലാത്തവരും ജീവിതത്തിലൊരിക്കലെങ്കിലും ചോദിക്കുന്നതോ ചിന്തിക്കുന്നതോ ആണീ ചോദ്യം. ഇവിടെയാണ് മൊഗ്രാല്‍ ടി. വി. എസ് റോഡിലെ ഫാത്വിമ അബ്ദുല്ലക്കുഞ്ഞി എന്ന വനിത തന്റെ ജീവിതം തന്നെ സേവനപാതയിലേക്ക് സമര്‍പ്പിക്കപ്പെട്ടതും ചര്‍ച്ചയാവുന്നതും.

Powered by Info News For You

Comments
Post a Comment