ന്യൂമോണിയ രോഗം ഭേദമാകാന്‍ ആസിഡ് പ്രയോഗം; അന്തവിശ്വാസ ചികിത്സയ്ക്കിരയായി പൊള്ളിക്കരിഞ്ഞ ശരീരവുമായി നവജാതശിശു ആശുപത്രിയില്‍

രാജസ്ഥാന്‍: (www.kvartha.com 31.03.2018) ന്യൂമോണിയ രോഗം ഭേദമാകാന്‍ ആസിഡ് ഒഴിച്ച് ചികിത്സ. അന്തവിശ്വാസ ചികിത്സയ്ക്കിരയായി പൊള്ളിക്കരിഞ്ഞ ശരീരവുമായി നവജാതശിശുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കേ ഇന്ത്യയില്‍ രാജസ്ഥാനില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

രാജസ്ഥാനിലെ സവായ് മധോപുര്‍ ജില്ലയിലാണ് സംഭവം. അന്തവിശ്വാസ ചികിത്സയുടെ ഫലമായി പ്രിയാന്‍ഷുവെന്ന ഒരുമാസം പ്രായമുള്ള കുഞ്ഞിനെ പൊള്ളിക്കരിഞ്ഞ ശരീരവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കുട്ടിയുടെ ദേഹത്ത് ആസിഡ് പ്രയോഗം നടത്തിയ സ്ത്രീയെ കോട്‌വാലി പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

She Threw Acid On A One-Month-Old Child. It Was To Cure Pneumonia, Rajasthan, News, Local-News, Hospital, Treatment, Doctor, Complaint, Police, Arrest, Child, National

മാര്‍ച്ച് 26നാണ് ന്യൂമോണിയ ബാധിച്ച കുഞ്ഞിനെ ചികിത്സയ്ക്കായി വിനോബ ബസ്തിയിലുള്ള പ്രസ്തുത സ്ത്രീയുടെ അടുത്തേക്ക് ബന്ധുക്കള്‍ എത്തിച്ചത്. തുടര്‍ന്ന് ചില രാസപദാര്‍ഥങ്ങള്‍ ഇവര്‍ കുഞ്ഞിന്റെ ദേഹത്ത് ഒഴിച്ചു. ഇതോടെ കുഞ്ഞിന്റെ നെഞ്ചിലെയും കാലിലെയും തൊലി പൊള്ളിക്കരിഞ്ഞതായി പോലീസ് അറിയിച്ചു. പിന്നീട് കുഞ്ഞിന്റെ അവസ്ഥ മോശമാകാന്‍ തുടങ്ങിയപ്പോഴാണ് ബന്ധുക്കള്‍ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. പൊള്ളിയ ശരീരം കണ്ട ഡോക്ടര്‍മാര്‍ ഉടന്‍തന്നെ കോട് വാലി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടി ഇപ്പോള്‍ ഇവിടുത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

She Threw Acid On A One-Month-Old Child. It Was To Cure Pneumonia, Rajasthan, News, Local-News, Hospital, Treatment, Doctor, Complaint, Police, Arrest, Child, National

ജില്ലാ കലക്ടര്‍ കെ.സി. വര്‍മ ആശുപത്രിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ചു. പിഞ്ചുകുഞ്ഞിന് നേരെ ഇത്തരം കിരാത പ്രവര്‍ത്തി ചെയ്ത സ്ത്രീക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, ഇത്തരം തട്ടിപ്പുകളില്‍ ചെന്നു പെടരുതെന്നും കലക്ടര്‍ ഗ്രാമീണരോട് ആവശ്യപ്പെട്ടു. ഈ സ്ത്രീക്കു കുട്ടികളുടെ രോഗം മാറ്റാന്‍ ശേഷിയുണ്ടെന്ന വിശ്വാസത്തില്‍ വിനോബ ബസ്തിയിലെ വീട്ടിലേക്കു പലരും കുട്ടികളുമായി എത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

അടുത്തിടെ ചുമയും ജലദോഷവും പിടിപെട്ട നാലുമാസം പ്രായമുള്ള കുട്ടിയെ അസുഖം ഭേദമാകാന്‍ ചുട്ടുപഴുത്ത ഇരുമ്പുകമ്പികൊണ്ട് പഴുപ്പിച്ച സംഭവവും രാജസ്ഥാനില്‍ ഉണ്ടായിരുന്നു.

Keywords: She Threw Acid On A One-Month-Old Child. It Was To Cure Pneumonia, Rajasthan, News, Local-News, Hospital, Treatment, Doctor, Complaint, Police, Arrest, Child, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?