കാഞ്ഞങ്ങാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പലിന് 'ആദരാഞ്ജലി' അര്‍പ്പിച്ച സംഭവത്തില്‍ കുറ്റക്കാരായ എസ് എഫ് ഐ പ്രവര്‍ത്തകരെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 31.03.2018) നെഹ്‌റു കോളജ് പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവത്തില്‍ കുറ്റക്കാരായ എസ് എഫ് ഐ പ്രവര്‍ത്തകരെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ശരത് ദാമോദര്‍, എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം അനീസ് മുഹമ്മദ്, എം പി പ്രവീണ്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ശനിയാഴ്ച ചേര്‍ന്ന മാനേജ്‌മെന്റ് യോഗം തീരുമാനിച്ചിരുന്നു. സംഭവത്തില്‍ പ്രിന്‍സിപ്പലിന് പൂര്‍ണ പിന്തുണ നല്‍കാനും കോളജില്‍ ചേര്‍ന്ന ഉന്നത തല മാനേജ്‌മെന്റ് യോഗത്തില്‍ ധാരണയായി.


കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ പുഷ്പജയ്ക്ക് 'ആദരാഞ്ജലി' അര്‍പ്പിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിപ്പിക്കുകയും പടക്കം പൊട്ടിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തിരുന്നു. സംഭവം സംസ്ഥാനത്തുടനീളം വന്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് കോളജില്‍ മാനേജ്‌മെന്റ് അടിയന്തിര യോഗം ചേര്‍ന്നത്. ആരോപണ വിധേയരായ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ യോഗം തീരുമാനിച്ചു. സംഭവത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ കോളജ് തലത്തില്‍ അന്വേഷണ കമ്മിറ്റി രൂപീകരിക്കാനും ധാരണയായി.

കോളജ് ക്യാംപസില്‍ പടക്കം പൊട്ടിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്‍കും. പോലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. കോളജ് മാനേജ്‌മെന്റിന്റെ തീരുമാനം എസ് എഫ് ഐ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതിനിടെ സംഭവത്തെ കുറിച്ച് വിദ്യാഭ്യാസ മന്ത്രിയും റിപോര്‍ട്ട് തേടിയിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, College, Trending, Kasaragod, SFI, Students, Suspension, News, Kerala, Controversy.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?