Expat Died | ദുബൈ കറാമ ഗാസ് സിലിന്‍ഡര്‍ അപകടം; ചികിത്സയിലായിരുന്ന മലയാളി മരിച്ചു; 9 പേര്‍ക്ക് പരുക്ക്

ദുബൈ: (KVARTHA) കറാമയില്‍ ഗാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം സ്വദേശി യഅ്ഖൂബ് അബ്ദുല്ലയാണ് മരിച്ചത്. ബർദുബൈയിലെ അലാം അല്‍ മദീന എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് യഅ്ഖൂബ് അബ്ദുല്ല.

ബുധനാഴ്ച (18.10.2023) രാത്രി 12.20നാണ് കറാമയിലെ ഒരു ബില്‍ഡിംഗില്‍ അപകടം ഉണ്ടായത്. ഇവിടെ ഗാസ് ചോര്‍ച സംഭവിച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. മലയാളികള്‍ ഉള്‍പെടെ ഒരുമിച്ച് താമസിക്കുന്ന ബില്‍ഡിംഗിലാണ് അപകടമുണ്ടായത്. 17 ഓളം പേര്‍ ഇവിടെയുണ്ടായിരുന്നു.

മൂന്ന് മുറിയുള്ള ഫ്ലാറ്റിലെ അടുക്കളയില്‍ നിന്നാണ് പാചക വാതക ഗാസ് ചോര്‍ന്ന് ദുരന്തമുണ്ടായത്. അപകടത്തില്‍ 9 പേര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ കണ്ണൂര്‍ സ്വദേശികളായ മൂന്ന് പേര്‍ക്ക് സാരമായ പരുക്കേറ്റിട്ടുണ്ടെന്നും ഇവരുടെ നില അതീവ ഗുരുതരമാണെന്നുമാണ് വിവരം. അപകടം ഉണ്ടായതിനെ തുടര്‍ന്ന് ഉടനടി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

 

Keywords: News, World, World-News, Gulf, Gulf-News, Dubai News, Accident, Malayali, Died, Injured, Gas Explosion, Gas Leakage, Dubai: Malayali died and many injured in gas explosion.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?