Found Dead | വിദ്യാർഥിനിയായ 14 കാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത
തലശേരി: (KVARTHA) നഗരത്തിനടുത്തെ കുയ്യാലി പുഴയിൽ 14 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങത്തൂർ കായ പനച്ചി സ്വദേശിനിയായ സൻമയാണ് മരിച്ചത്. ചൊക്ലി രാമവിലാസം സ്കൂൾ വിദ്യാർഥിനിയാണ് സൻമയ. സംഭവത്തിൽ തലശേരി ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തലശേരി ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർടം നടപടികൾക്കായി തലശേരി ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. മരണമടഞ്ഞ പെൺകുട്ടി എങ്ങനെ തലശേരിയിലെത്തിയെന്ന് അന്വേഷിച്ചു വരികയാണെന്ന് തലശേരി ടൗൺ പൊലീസ് അറിയിച്ചു.
Keywords: News, Malayalam-News, Kerala-News, Kannur, Obitaury, Found Dead, Police, 14-year-old student found dead in river
Powered by Info News For You

Comments
Post a Comment