Police Awareness | പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു; മുന്‍കരുതലുകളുമായി പൊലീസ്; അതിഥി തൊഴിലാളികളെ ബോധവത്ക്കരിക്കും

എറണാകുളം: (KVARTHA)  റൂറല്‍ പൊലീസ് മേഖലകളില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തുടക്കഥയായകുന്നുവെന്ന് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുന്‍കരുതലുകളുമായി പൊലീസെത്തി. ആദ്യ ശ്രമം പ്രദേശത്തെ അതിഥി തൊഴിലാളികളെ ബോധവത്ക്കരിക്കാനാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഞായറാഴ്ച (22.10.2023) രാവിലെ 10 മണിക്ക് അതിഥി തൊഴിലാളികളുടെ ബോധവത്കരണ കാംപ് പെരുമ്പാവൂരില്‍ നടത്താനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

കാംപിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്ക് വൈദ്യപരിശോധനയും ഏര്‍പെടുത്തും. അടുത്തിടെ പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ നാല് അതിക്രമങ്ങളാണ് റൂറല്‍ പൊലീസ് പരിധിയില്‍ റിപോര്‍ട് ചെയ്തത്. നാല് കേസിലും പ്രതികള്‍ അതിഥി തൊഴിലാളികളായിരുന്നു. ഈ സാഹചര്യത്തിലാണ് അതിഥി തൊഴിലാളികളെ നിയമത്തെക്കുറിച്ചും ശിക്ഷാ നടപടികളെ കുറിച്ചും ബോധവത്കരണം നല്‍കാന്‍ പൊലീസ് തീരുമാനിച്ചത്.

Ernakulam, News, Kerala, Crime, Police, Awareness, Camp, Migrant Workers, Attack, Girls, Attack against girls; Kerala Police awareness camp for migrant workers.

Keywords: Ernakulam, News, Kerala, Crime, Police, Awareness, Camp, Migrant Workers, Attack, Girls, Attack against girls; Kerala Police awareness camp for migrant workers.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?