Train | ജനശതാബ്ദി അടക്കം 3 ട്രെയിനുകള്‍ റദ്ദാക്കി; കൂടുതല്‍ ബസ് സര്‍വീസ് ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍

തിരുവനന്തപുരം: (www.kvartha.com) തൃശൂര്‍ പുതുക്കാട് റെയില്‍വേ സ്റ്റേഷനുകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതത്തില്‍ ഞായര്‍, തിങ്കള്‍ (ഫെബ്രുവരി 26, 27) ദിവസങ്ങളില്‍ നിയന്ത്രണം. കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം ഷൊര്‍ണൂര്‍ മെമു, എറണാകുളം- ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ഞായര്‍ സര്‍വീസ് നടത്തില്ലെന്ന് റെയില്‍വേ അറിയിച്ചു. 

അതേസമയം ട്രെയിനുകള്‍ റദ്ദാക്കിയതോടെ കൂടുതല്‍ ബസ് സര്‍വീസ് ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. 

Thiruvananthapuram, News, Kerala, Train, KSRTC, Railway Track, Kerala: Three train including Janashatabdi cancelled.

ഞായറാഴ്ച റദ്ദാക്കിയ ട്രെയിനുകള്‍:

* ഉച്ചയ്ക്ക് 2.50നുള്ള തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി
* വൈകീട്ട് 5.35നുള്ള എറണാകുളം- ഷൊര്‍ണൂര്‍ മെമു
* രാത്രി 7.40നുള്ള എറണാകുളം- ഗുരുവായൂര്‍ എക്സ്പ്രസ്

ഞായറാഴ്ച ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

* 2.50 നുള്ള കണ്ണൂര്‍ -എറണാകുളം എക്സ്പ്രസ് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും.
* 3 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട ചെന്നൈ മെയില്‍ തൃശൂരില്‍ നിന്ന് രാത്രി 8.43ന് പുറപ്പെടും.
* 10.10ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി- ബെംഗ്‌ളൂറു ട്രെയിന്‍ 2 മണിക്കൂര്‍ വൈകും.

തിങ്കളാഴ്ച റദ്ദാക്കിയത്

* കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി.

Keywords: Thiruvananthapuram, News, Kerala, Train, KSRTC, Railway Track, Kerala: Three train including Janashatabdi cancelled.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?