Died | യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

ലന്‍ഡന്‍: (www.kasargodvartha.com) യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം കൂത്താട്ടുകുളം സ്വദേശികളായ ജോര്‍ജ് ജോസഫിന്റെയും ബീന ജോര്‍ജിന്റെയും മകള്‍ നേഹ ജോര്‍ജ് (25) ആണ് മരിച്ചത്. യുകെയില്‍ ക്ലിനികല്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്നു നേഹ.

കുടുംബം ഏറെ നാളായി ബ്രൈറ്റണില്‍ താമസിക്കുകയാണ്. വ്യാഴാഴ്ച രാവിലെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് വ്യാഴാഴ്ച യാത്ര ചെയ്യാനിരിക്കവെ ആയിരുന്നു ആകസ്മിക വിയോഗം.

News, World, Woman, Death, Family, Top-Headlines, Hospital, UK: Malayali woman collapsed to death.

Keywords: News, World, Woman, Death, Family, Top-Headlines, Hospital, UK: Malayali woman collapsed to death.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?