Train Service | യുഎഇ ഇത്തിഹാദ് റെയില്‍ പാതയില്‍ ചരക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

അബൂദബി: (www.kasargodvartha.com) യുഎഇ ഇത്തിഹാദ് റെയില്‍ പാതയില്‍ ചരക്ക് ട്രെയിന്‍ സര്‍വീസിന് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദാണ്. വര്‍ഷം 60 ദശലക്ഷം ടണ്‍ ചരക്കുകള്‍ ഈ റെയില്‍ ശൃംഖലയിലൂടെ കൈകാര്യം ചെയ്യാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അബൂദബി മുതല്‍ ഫുജൈറ വരെ 900 കിലോമീറ്റര്‍ നീളത്തിലാണ് റെയില്‍പാത. 36.5 ദശലക്ഷം യാത്രക്കാരെ കൊണ്ടുപോകാനും റെയില്‍വേയ്ക്ക് ശേഷിയുണ്ടാകും. യുഎഇയിലെ നാല് സുപ്രധാന തുറമുഖങ്ങളെയും, ഏഴ് ചരക്ക് ഗതാഗത മേഖലകളെയും ബന്ധിപ്പിക്കുന്നതാണ് ഈ റെയില്‍ ശൃംഖല. അബൂദബിയില്‍ നിന്ന് ഫുജൈറ വരെ നീളുന്ന റെയില്‍വേയിലൂടെ ആദ്യഘട്ടത്തില്‍ 38 ഗുഡ്‌സ് ട്രെയിനുകള്‍ 1000 വാഗണുകളിലായി ചരക്ക് സര്‍വീസ് നടത്തും.

Abudhabi, news, Gulf, World, Top-Headlines, Train, Dubai ruler Sheikh Mohammed launches UAE’s Etihad Rail freight train network.

Keywords: Abudhabi, news, Gulf, World, Top-Headlines, Train, Dubai ruler Sheikh Mohammed launches UAE’s Etihad Rail freight train network.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?