Arrested | 'കോഴിപ്പോര് നടത്തി'; പാലക്കാട് 7 പേര്‍ പിടിയില്‍
പാലക്കാട്: (www.kvartha.com) നിരോധിത കോഴിപ്പോര് നടത്തിയെന്ന സംഭവത്തില്‍ ചിറ്റൂരില്‍ ഏഴുപേര്‍ പിടിയില്‍. കതിരേശന്‍(25), അരവിന്ദ് കുമാര്‍ (28), ഹരിപ്രസാദ് (28), ദെിനേശ് (31), പഴനിസ്വമി (65), ശബരി (31), സജിത് (28) എന്നിവരെയാണ് ചിറ്റൂര്‍ പൊലീസ് പിടികൂടിയത്. അഞ്ചാംമൈല്‍ കുന്നങ്കാട്ടുപതിയിലാണ് സംഭവം നടന്നത്.
സംഭവത്തില്‍ ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈകുകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത കോഴികളെ പൊലീസ് സ്റ്റേഷനില്‍ ലേലം ചെയ്ത് വില്‍ക്കും. കോടതിയില്‍ തൊണ്ടിമുതലായി ഹാജരാക്കാനുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് കോഴികളെ ലേലം ചെയ്ത് ആ തുക കോടതിയില്‍ കെട്ടിവെക്കുന്നത്.
Keywords: Palakkad, News, Kerala, Arrested, Police, Local-News, Palakkad: Seven arrested for conducting rooster fight.
Powered by Info News For You

Comments
Post a Comment