സോഷ്യൽ മീഡിയയിൽ വൈറലായ മന്ത്രിയുടെ ആ വിരുന്ന് കാസർകോട്ട് നടന്നതല്ല

കാസർകോട്: (www.kasargodvartha.com 31.05.2021) കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായ മന്ത്രിയുടെ ആ വിരുന്ന് കാസർകോട്ട് നടന്നതല്ലെന്ന് ഉറപ്പിച്ചു.

                                                                          
Kasaragod, Kerala, News, Minister, INL, Social-Media, Political Party, Leader, Kalanad, Kasargod Vartha, Kozhikode, COVID-19, Lockdown, Minister party viral on social media did not take place in Kasargod.

കാസർകോട് ജില്ലയുടെ ചുമതലയുള്ള തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ്‌ ദേവർ കോവിൽ കാസർകോട് ജില്ലയിൽ യോഗത്തിനെത്തിയതിന് പിന്നാലെയാണ് കാസർകോട്ടെ വിരുന്ന് ചിത്രം എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. കളനാട്ടെ രാഷ്ട്രീയ നേതാവിൻ്റെ വീട്ടിലാണ് വിരുന്ന് എന്നായിരുന്നു പ്രചാരണം. രണ്ട് പൊലീസുക്കാരെ കൂടി ചിത്രത്തിൽ കണ്ടതോടെ വിമർശകർക്കും ആവേശമായി.

ഇങ്ങനെയൊരു വിരുന്ന് കളനാട് നടന്നിട്ടില്ലെന്ന് നാഷണൽ ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീൻ കുഞ്ഞി കളനാട് കാസർകോട് വാർത്തയോട് പറഞ്ഞു.

മന്ത്രിയെയും നാഷണൽ ലീഗിനെയും പാർടി നേതാക്കളെയും അപമാനിക്കുക എന്ന ലക്ഷ്യത്തോടെ രാഷ്ട്രീയ എതിരാളികളാണ് ചിത്രം പ്രചരിപ്പിക്കുന്നതെന്ന് പാർടി നേതാക്കൾ കുറ്റപ്പെടുത്തുന്നു. ചിത്രത്തിൽ ഭക്ഷണം കഴിക്കാത്തവരെല്ലാം മാസ്ക് ധരിച്ചിട്ടുണ്ടെന്നും ഐ എൻ എൽ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട് എവിടെയോ മുൻപ് നടന്ന വിരുന്ന് സൽകാരത്തിൻ്റേതാണ് ചിത്രമെന്നാണ് പുറത്ത് വരുന്ന വിവരം. വിവാഹ വീട്ടിൽ നടന്ന വിരുന്ന് സൽകാരത്തിൻ്റെ ചിത്രമാണോ ഇതെന്ന സംശയവും ഉയർന്നിട്ടുണ്ട്.

തെറ്റായ കാര്യങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. ലോക്ഡൗൺ കാലത്ത് കോവിഡ് പ്രോടോകോൾ ലംഘനം പറഞ്ഞാണ് ചിത്രം ഷെയർ ചെയ്യപ്പെട്ടത്.

മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്ന പരിപാടികളിൽ കോവിഡ് പ്രോടോകോൾ പലപ്പോഴും തെറ്റുന്ന കാഴ്ചകളാണ് പല ഘട്ടങ്ങളിലും കാണുന്നത്. ബന്ധപ്പെട്ടവർ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയാൽ പരാതികൾ ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയും.

Keywords: Kasaragod, Kerala, News, Minister, INL, Social-Media, Political Party, Leader, Kalanad, Kasargod Vartha, Kozhikode, COVID-19, Lockdown, Minister party viral on social media did not take place in Kasargod.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?