വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ മെഹുല്‍ ചോക്‌സി പിടിയിലായത് കാമുകിയുമൊത്തുള്ള ഉല്ലാസയാത്രക്കിടെയെന്ന് ആന്റിഗ്വ പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: (https://ift.tt/3i1VOzl) വായ്പ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് 2018 മുതല്‍ വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരുന്ന പ്രതിയായ ഇന്‍ഡ്യന്‍ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സി പിടിയിലായത് കാമുകിയുമൊത്തുള്ള ഉല്ലാസയാത്രക്കിടെയെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍.
കാമുകിയുമൊത്ത് അത്താഴം കഴിക്കാനോ ഉല്ലാസ യാത്രക്കോ വേണ്ടിയാണ് മെഹുല്‍ ചോക്‌സി ഡൊമിനിക്കയിലെത്തിയത്. അവിടെ വെച്ചാണ് പിടികൂടുന്നത്. അദ്ദേഹം ആന്റിഗ്വ പൗരനായതിനാല്‍ ഇവിടെവെച്ച് പിടികൂടി നാടുകടത്താന്‍ ഞങ്ങള്‍ക്ക് കഴിയില്ല. എന്നാല്‍, ഡൊമിനികയില്‍ വെച്ച് അത് ചെയ്യാന്‍ തടസമില്ല -ഗാസ്റ്റണ്‍ ബ്രൗണ്‍ അഭിമുഖത്തില്‍ പറഞ്ഞു.
തട്ടിപ്പ് നടത്തി 2018ല്‍ 62കാരനായ ചോക്‌സി ഇന്‍ഡ്യയില്‍നിന്ന് വിദേശത്തേക്ക് കടന്നു. അന്നു മുതല്‍ ആന്റിഗ്വയില്‍ ഒളിവില്‍ കഴിയുകയായിരന്നു. ഇതിനിടെ ആന്റിഗ്വ പൗരത്വവും ഇയാള്‍ നേടിയിരുന്നു. ചോക്സിയെ വിട്ടുകിട്ടുന്നതിന് ആവശ്യമായ രേഖകള്‍ ഇന്‍ഡ്യ കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഡൊമിനികക്ക് അയച്ചിട്ടുണ്ട്.
വായ്പ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന രത്‌നവ്യാപാരി മെഹുല്‍ ചോക്‌സി ഡൊമിനിക്കയില്‍ പിടിയിലായത് കാമുകിയുമൊത്തുള്ള ഉല്ലാസ യാത്രക്കിടെയെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍. ആന്റിഗ്വയില്‍ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ചോക്‌സി പിടിയിലായതെന്നായിരുന്നു തുടക്കത്തിലുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍.
പഞ്ചാബ് നാഷനല്‍ ബാങ്കുമായി ബന്ധപ്പെട്ട് 13,500 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തിയാണ് മെഹുല്‍ ചോക്‌സി കരീബിയന്‍ ദ്വീപായ ആന്റിഗ്വയിലേക്ക് കടന്നത്. ആന്റിഗ്വയുടെ അയല്‍ രാജ്യമായ ഡൊമിനികയില്‍ നിന്നാണ് പൊലീസ് ചോക്‌സിയെ അറസ്റ്റ് ചെയ്തത്. ചോക്‌സിയെ കാണാതായെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഇന്റര്‍പോള്‍ 'യെലോ കോര്‍ണര്‍' നോടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൊമിനികയില്‍ നിന്ന് മെഹുല്‍ ചോക്‌സിയെ കണ്ടെത്തിയത്. ആന്റിഗ്വയില്‍ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നായിരുന്നു തുടക്കത്തിലുണ്ടായിരുന്ന റിപോര്‍ടുകള്‍.
Powered by Info News For You

Comments
Post a Comment