'കപ്പ, ഡെല്‍റ്റ'; ഇന്‍ഡ്യയില്‍ കണ്ടെത്തിയ 2 കോവിഡ് വകഭേദത്തിന് പേരുനല്‍കി ലോകാരോഗ്യ സംഘടന


ന്യൂഡെല്‍ഹി: (https://ift.tt/2RZf9GT) ഇന്‍ഡ്യയില്‍ കണ്ടെത്തിയ 2 കോവിഡ് വകഭേദത്തിന്  ഗ്രീക് ആല്‍ഫബെറ്റുകള്‍ ഉപയോഗിച്ച് പേരുനല്‍കി ലോകാരോഗ്യ സംഘടന. ബി 1.617.1 വകഭേദത്തെ 'കപ്പ' എന്നും ബി 1.617.2 വകഭേദത്തിന് 'ഡെല്‍റ്റ' എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്. 

ബി ഡോട് ഒന്ന് ഡോട് അറുനൂറ്റി പതിനേഴ് വൈറസ് വകഭേദത്തെ റിപോര്‍ടുകളിലെവിടെയും ഇന്‍ഡ്യന്‍ വകഭേദമെന്ന് സൂചിപ്പിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വിശദമാക്കി. വൈറസ് വകഭേദത്തിന്റെ ശാസ്ത്രീയ നാമം മാത്രമേ ഉപയോഗിക്കാറുള്ളൂവെന്നും ഒരു രാജ്യത്തിന്റെയും പേര് സൂചിപ്പിക്കാറില്ലെന്നും ലോകാരോഗ്യസംഘടന വിശദീകരിച്ചു.

News, National, India, New Delhi, Health, Health and Fitness, Trending, COVID-19, Technology, Business, Finance, WHO, 'Kappa' and 'Delta': WHO gives names to Covid-19 variants found in India


ഇന്‍ഡ്യന്‍ വകഭേദമെന്ന പ്രയോഗം ലോകാരോഗ്യ സംഘടന 32 പേജുള്ള റിപോര്‍ടിലെവിടെയും  നടത്തിയിട്ടില്ലെന്ന് കേന്ദ്രവും വ്യക്തമാക്കിയിരുന്നു. 2020 ഒക്ടോബറിലാണ് ഈ രണ്ട് വകഭേദവും ഇന്‍ഡ്യയില്‍ കണ്ടെത്തിയത്. 

44 രാജ്യങ്ങളില്‍ ഇന്‍ഡ്യന്‍ വൈറസ് വകഭേദം ഭീഷണി ഉയുര്‍ത്തുന്നതില്‍ ലോകാരോഗ്യ സംഘടനക്ക് ആശങ്കയെന്ന മാധ്യമ റിപോര്‍ടുകള്‍ക്ക് പിന്നാലെയാണ് വിശദീകരണവുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്.

Keywords: News, National, India, New Delhi, Health, Health and Fitness, Trending, COVID-19, Technology, Business, Finance, WHO, 'Kappa' and 'Delta': WHO gives names to Covid-19 variants found in India

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?