ബസ് ചാര്‍ജ് കൂട്ടേണ്ടി വരും: മുഖ്യമന്ത്രി


കൊച്ചി (www.evisionnews.co): ബസ് ചാര്‍ജ് കൂട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡീസല്‍ വില കൂടിയത് മോട്ടോര്‍ വ്യവസായത്തെ ദോഷകരമായി ബാധിച്ചു. അതിനാല്‍ പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ ബസ് ചാര്‍ജ് കൂട്ടണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ചാര്‍ജ് കൂട്ടുന്ന നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി നിമയസഭയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചിരുന്നു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ബസുടമകള്‍ക്ക് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ട് ഒരു മാസമായിട്ടും സര്‍ക്കാര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. മിനിമം ചാര്‍ജ്് പത്തു രൂപയാണ് ഉടമകള്‍ ആവശ്യപ്പെടുന്നതെങ്കിലും എട്ടു രൂപയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?