കൊച്ചിമോഡല്‍ ആള്‍ക്കൂട്ടനിഷ്‌ക്രിയത്വം കാസര്‍കോട്ടും; ബൈക്കിടിച്ച് റോഡില്‍ വീണ ഡ്രൈവര്‍ മരിച്ചു; പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതെ ആളുകള്‍ നോക്കിനിന്നു
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.01.2018) അപകടത്തില്‍പെട്ടയാളെ ആശുപത്രിയിലെത്തിക്കാതെ കൊച്ചിമോഡല്‍ ആള്‍ക്കൂട്ടനിഷ്‌ക്രിയത്വം കാസര്‍കോട്ടും. കാസര്‍കോട് ജില്ലയിലെ അമ്പലത്തറ ഗുരുപുരത്താണ് സംഭവം. വഴി ചോദിക്കാന്‍ ലോറിയില്‍ നിന്നും ഇറങ്ങിയ ഡ്രൈവര്‍ ബൈക്കിടിച്ച് ദാരുണമായി മരണപ്പെടുകയായിരുന്നു. അമ്പലത്തറ ഗുരുപുരത്ത് ബുധനാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ പാലക്കാട് ജില്ലയിലെ തൃത്താല ആലൂര്‍ സ്വദേശി മണികണ്ഠനാ(49)ണ് തല്‍ക്ഷണം മരണപ്പെട്ടത്.
ബൈക്കോടിച്ചിരുന്ന ഏഴാംമൈലിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ റമീസി (20)ന് ഗുരുതരമായി പരിക്കേറ്റു. റമീസ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുപുരത്ത് ലോറി നിര്‍ത്തിയ ശേഷം ചുള്ളിക്കരയിലേക്ക് വഴി ചോദിക്കാന്‍ ഇറങ്ങിയ മണികണ്ഠനെ റമീസ് ഓടിച്ച കെ എല്‍ 60 എം 1855 നമ്പര്‍ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ആളുകള്‍ തടിച്ചുകൂടിയെങ്കിലും പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലെന്നും പത്രവിതരണം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന താനാണ് തനിച്ച് ഓട്ടോറിക്ഷയില്‍ റമീസിനെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലെത്തിച്ചതെന്നും കോട്ടപ്പാറയിലെ സാബു പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ റമീസിന് പ്രഥമ ശുശ്രൂഷ നല്‍കിയതിനു ശേഷം വിദഗ്ധ ചികിത്സക്കായി മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. കൊച്ചിയില്‍ കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതെ ആളുകള്‍ നോക്കിനിന്ന സംഭവത്തിന് സമാനമായ അവസ്ഥയാണ് ഗുരുപുരത്തുമുണ്ടായത്. പരേതരായ കേശവന്‍ നായര്‍-മാധവി ദമ്പതികളുടെ മകനാണ് മരണപ്പെട്ട മണികണ്ഠന്‍. ഭാര്യ: സ്മിത. മകന്‍: വിഷ്ണു (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: രാമചന്ദ്രന്‍ (റിട്ട. കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍), രാധാകൃഷ്ണന്‍, സുകുമാരന്‍ (ഇരുവരും ഗള്‍ഫ്), സഹദേവന്‍, പ്രേമാനന്ദന്‍. മണികണ്ഠന്റെ മൃതദേഹം മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മരണവിവരമറിഞ്ഞ് ബന്ധുക്കള്‍ കാഞ്ഞങ്ങാട്ടേക്ക് തിരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Bike, Driver, hospital, Lorry Driver dies after hits bike
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment