മരുന്നിനൊപ്പം സംഗീത സാന്ത്വനവുമായി ജനറലാശുപത്രിയിലെ ഡോക്ടര്‍മാര്‍

കൊച്ചി: (www.kasargodvartha.com 31.01.2018)  എറണാകുളം ജനറലാശുപത്രിയില്‍ സംഗീതത്തിന്റെ ഇരൂനൂറിലേറെ വേദികളിലുടെ ലഭിച്ച സാന്ത്വനത്തിനു പിന്നാലെ അവിടെത്തന്നെയുള്ള രണ്ടു ഡോക്ടര്‍മാരും ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സാന്ത്വന സംഗീതത്തിന്റെ വക്താക്കളായി.

മരുന്നിനൊപ്പം സംഗീതത്തിലൂടെയും തങ്ങള്‍ക്ക് രോഗസാന്ത്വനം നല്‍കാനാകും എന്ന് തെളിയിച്ചുകൊണ്ട്  ജനറല്‍ ആശുപത്രിയിലെ റാണി ജെ എസും ശ്രീധര്‍കുമാറുമാണ് തങ്ങളുടെ സ്വരമാധുരി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മുന്നില്‍ അവതരിപ്പിച്ചത്.



കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറില്‍ ഓര്‍ക്കസ്ട്ര, കാസിനോ എയര്‍ കാറ്ററേഴ്‌സ് ആന്‍ഡ് ഫ്‌ളൈറ്റ് സര്‍വീസസ് എന്നിവ സംയുക്തമായാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടി സംഘടിപ്പിച്ചു വരുന്നത്. പരിപാടിയുടെ 205ാമത് ലക്കമായിരുന്നു ബുധനാഴ്ച.

ഗൈനക്കോളജിസ്റ്റ് ഡോ. റാണിയും ശിശുരോഗ വിദഗ്ധനായ ഡോ ശ്രീധറും ഗായകരായ സരിത ജലീല്‍, സുനില്‍ പരിയാരം, രതീഷ് മാധവന്‍ എന്നിവര്‍ക്കൊപ്പമാണ് ഗായകരായത്.

ദേവദാരു പൂത്തു... എന്ന ഹിറ്റ് ഗാനത്തോടെ ഡോ. റാണിയാണ് പരിപാടി തുടങ്ങിയത്. പൂമാനമേ..., തു ജഹാം ജഹാം ചലോ..., വാര്‍മുകിലേ ശാമവര്‍ണങ്ങളില്‍..., മഞ്ഞണിക്കൊമ്പില്‍ എന്നീ ഗാനങ്ങളും വൃശ്ചിക രാത്രിതന്‍ അരമന മുറ്റത്തൊരു... എന്ന യുഗ്മ ഗാനവുമാണ് ഡോ. റാണി പാടിയത്. പിച്ച വച്ച നാള്‍ മുതല്‍ക്ക് നീ... എന്ന ഗാനമാണ് ഡോ. ശ്രീധര്‍ ആലപിച്ചത്.

താരകേ..., ഏതോ സ്വപ്നത്തില്‍..., നീ മധുപകരൂ... എന്നീ ഗാനങ്ങള്‍ക്കൊപ്പം ഡോ. റാണിക്കൊപ്പം യുഗ്മഗാനവും രതീഷ് മാധവന്‍ ആലപിച്ചു. ചന്ദ്രകളഭം ചാര്‍ത്തി..., ചക്കരപ്പന്തലില്‍..., ചെപ്പുകിലുക്കണ ചങ്ങാതി എന്നീ പാട്ടുകളും, താരാപഥം ചേതോഹരം..., പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തു... എന്നീ യുഗ്മ ഗാനങ്ങളും സരിത ആലപിച്ചു.

സുന്ദരീ, നിന്‍ തുമ്പ് കെട്ടിയിട്ട... എന്ന ഗാനത്തോടൊപ്പം സരിതയുമായി ചേര്‍ന്ന് രണ്ട് യുഗ്മ ഗാനങ്ങളും സുനില്‍ പരിയാരം പാടി.

kywords:  Kerala, Kochi, news, General-hospital, Doctors,  Music ,  Song.  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?