Bill Blair | 'ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിച്ചതില്‍ ആശങ്കയുണ്ടാവും'; ഇന്‍ഡ്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കാനഡ പ്രതിരോധമന്ത്രി
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയുമായുള്ള ബന്ധം പ്രധാനമെന്ന് കാനഡ പ്രതിരോധമന്ത്രി ബില്‍ ബ്ലയര്‍. ഖലിസ്ഥാനി ഭീകരന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്‍ഡ്യ - കാനഡ തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് പ്രതിരോധമന്ത്രി നയം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്‍ഡ്യയുമായുള്ള ബന്ധം തുടരണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ അന്വേഷണം തുടരുമെന്നും ബ്ലയര്‍ വിശദീകരിച്ചു. ഞായറാഴ്ച (24.09.2023) ദ വെസ്റ്റ് ബ്ലോകിന് നല്‍കിയ അഭിമുഖത്തിലാണ് ബില്‍ ബ്ലയറിന്റെ പ്രതികരണം. സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തില്‍ അന്വേഷണം തുടരുമ്പോഴും ഇന്‍ഡ്യയുമായുള്ള നിര്‍ണായകമായ ബന്ധം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്‍ഡോ-പസഫിക് നയതന്ത്രബന്ധം ഇപ്പോഴും കാനഡയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നും മേഖലയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനും ഇത് കാരണമായെന്നും ബ്ലെയര്‍ പറഞ്ഞു. ഹര്‍ദിപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞാല്‍, രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിച്ചതില്‍ ആശങ്കയുണ്ടാവുമെന്നും ബില്‍ ബ്ലയര്‍ വ്യക്തമാക്കി.
ജൂണ്‍ 18 ന് ബ്രിടീഷ് കൊളംബിയയില്‍വെച്ചാണ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ (45) കൊല്ലപ്പെട്ടത്. തന്റെ രാജ്യത്തിന്റെ മണ്ണില്‍വെച്ച് ഹര്‍ദീപിനെ കൊലപ്പെടുത്തിയതില്‍ ഇന്‍ഡ്യന്‍ ഏജന്റുമാരുടെ സാന്നിധ്യം ഉണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സ്‌ഫോടനാത്മക ആരോപണത്തെത്തുടര്‍ന്നാണ് ഇന്‍ഡ്യയും കാനഡയും തമ്മിലുള്ള രൂക്ഷമായ ഭിന്നത ഉടലെടുത്തത്. 2020ല്‍ ഇന്‍ഡ്യ നിജ്ജാറിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

Keywords: News, National, National-News, Politics, Politics-News, Hardeep Singh Nijjar, Murder Row, Canada, Defence Minister, Bill Blair, India, Relationship, Hardeep Singh Nijjar murder row: Canada’s defence minister Bill Blair calls India ties ‘important’.
Powered by Info News For You
.jpg)
Comments
Post a Comment