Died | പ്രസവത്തെ തുടർന്ന് യുവതി മരിച്ചു
പയ്യന്നൂർ: (KasargodVartha) പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. പയ്യന്നൂർ കാനായി കാനം സ്വദേശി സനൂപിന്റെ ഭാര്യ ലിബിഷ (21) യാണ് മരിച്ചത്. വെള്ളിയാഴ്ച പുലർചെ ഒരു മണിയോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജ് ആശുപത്രിയിവെച്ചാണ് മരണം സംഭവിച്ചത്. യുവതി പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് മരണം സംഭവിച്ചത്.
യുവതിയുടെ കടിഞ്ഞൂൽ പ്രസവമായിരുന്നു. പിന്നലെ ആരോഗ്യസ്ഥിതി മോശമാകുകയും മരണപ്പെടുകയുമായായിരുന്നു. പരിയാരം പനങ്ങാട്ടൂരിലെ ഭാസ്കരൻ - ലത ദമ്പതികളുടെ മകളാണ്. ഏക സഹോദരൻ വിപിൻ വിദേശത്താണ്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കൾ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി.
Keywords: Women, Died, Kannur, Child, Birth, Disease, Obituary, Death, Hospital, Police, Complaint, Woman dies after childbirth.
Powered by Info News For You

Comments
Post a Comment