Found Dead | യുവ വനിതാ ഡോക്ടറെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

മംഗ്ളുറു: (KVARTHA) യുവ വനിതാ ഡോക്ടറെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശിനി സിന്ധുജയാണ് മരിച്ചത്. മംഗ്ളുറു കൊല്ലെഗലിലെ സര്‍കാര്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ വിഭാഗം ഡോക്ടറാണ്. കൊല്ലെഗല്‍ ടൗണ്‍ ശ്രീ മഹാദേശ്വര കോളജിന് സമീപത്തെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

Mangalore, Found Dead, Obituary, Death, Doctor, Marriage, Room, Rent, Police, Female doctor found dead at residence.

കഴിഞ്ഞദിവസം രാത്രി ജോലി കഴിഞ്ഞ് പോയ ഡോ. സിന്ധുജ പിന്നെ തിരിച്ച് ആശുപത്രിയില്‍ എത്തിയിരുന്നില്ല. മൊബൈല്‍ ഫോണിലേക്ക് വിളിച്ചിട്ടും കിട്ടാത്തതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് ചെന്ന് നോക്കിയപ്പോള്‍ കട്ടിലില്‍ മരിച്ച നിലയില്‍ സിന്ധുജയെ കണ്ടെത്തിയതായി സഹപ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞു.

അടുത്ത ജനുവരിയില്‍ സിന്ധുജയുടെ കല്യാണം നിശ്ചയിച്ചിരുന്നതാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് സൂചിപ്പിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?