Fire | കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈല്‍സില്‍ തീപ്പിടിത്തം; അഗ്നിരക്ഷാസേന അണയ്ക്കാനുള്ള ശ്രമം തുടരുന്നു



കോഴിക്കോട്: (www.kvartha.com) നഗരത്തില്‍ വന്‍ തീപ്പിടിത്തം. കല്ലായി റോഡില്‍ സ്ഥിതി ചെയ്യുന്ന ജയലക്ഷ്മി സില്‍ക്‌സിന്റെ കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. ഏഴ് യൂനിറ്റ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. 

പുറത്ത് നിന്ന് തീ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും ജയലക്ഷ്മി ടെക്സ്റ്റൈല്‍സിന്റെ അകത്ത് തീ ആളിക്കത്തുകയാണെന്നാണ് റിപോര്‍ട്. രാവിലെ ആറു മണിയോടെ കട തുറക്കുന്നതിന് മുന്‍പായാണ് തീപ്പിടിത്തമുണ്ടായത്. അതുകൊണ്ട് അകത്ത് ജീവനക്കാരില്ല. 

News, Kerala, State, Kozhikode, Fire, Local-News, Kozhikode Jayalakshmi showroom catches fire


ഷോറൂമിന് മുന്നിലുണ്ടായിരുന്ന കാറും തീപ്പിടിത്തത്തില്‍ കത്തിനശിച്ചിട്ടുണ്ട്. കടയ്ക്കകത്ത് തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കള്‍ ഉള്ളതിനാല്‍ തീ പടര്‍ന്ന് പിടിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ ഇപ്പോഴും സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്. 

തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്നത് തടയുകയാണെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. അതേസമയം, തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Keywords: News, Kerala, State, Kozhikode, Fire, Local-News, Kozhikode Jayalakshmi showroom catches fire


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?