Swine Flu | കണ്ണൂരില്‍ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു; 3 ഫാമുകളിലെ പന്നികളെ ദയാവധത്തിന് ഇരയാക്കും

കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയായ ഇരിട്ടിയിലെ പായത്ത് പന്നിപ്പനി സ്ഥിരീകരിച്ചതിനാല്‍ ജാഗ്രതാ നടപടി ശക്തമാക്കി ദുരന്ത നിവാരണ അതോറിറ്റി രംഗത്തു വന്നു. പായം ഗ്രാമ പഞ്ചായതിലെ നാട്ടേല്‍ നെല്ലിക്കുന്നേല്‍ ഹൗസ് സുനില്‍ മാത്യുവിന്റെ പന്നി  ഫാമില്‍ ആഫ്രികന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനാല്‍ ഈ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉത്തരവിട്ടു. 

പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ മുഴുവന്‍ പന്നികളെയും കൂടാതെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ആന്റണി, പുത്തേട് ഹൗസ്, നാട്ടേല്‍, പായം ഗ്രാമപഞ്ചായത്ത്, കുര്യന്‍ ചെറുവള്ളില്‍, മുണ്ടയാംപറമ്പ് അയ്യന്‍കുന്ന് ഗ്രാമപഞ്ചായത് എന്നീ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള രണ്ട് പന്നിഫാമുകളിലെ മുഴുവന്‍ പന്നികളെയും എല്ലാ വിധ പ്രോട്ടോക്കോളുകളും പാലിച്ച് ഉടന്‍ പ്രാബല്യത്തോടെ ഉന്മൂലനം ചെയ്യാനും ഉത്തരവിട്ടു. ജഡങ്ങള്‍ മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിക്കേണ്ടതാണ്.

Kannur, News, Kerala, District Collector, Kannur: Swine flu confirmed.

ഈ പ്രദേശങ്ങളില്‍ പന്നി മാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളില്‍ നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും  മൂന്ന് മാസത്തേക്ക് നിരോധിച്ചു.  രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി താഴെപ്പറയുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. പായം ഗ്രാമ പഞ്ചായതിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമില്‍ നിന്നും മറ്റ് പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ച് അടിയന്തിര റിപോര്‍ട് സമര്‍പിക്കണം.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താന്‍ സാധ്യതയുള്ളതിനാല്‍ ചെക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാര്‍ഗങ്ങളിലും പൊലീസുമായും റോഡ് ട്രാന്‍സ്‌പോര്‍ട് ഓഫീസറുമായും ചേര്‍ന്ന് മൃഗ സംരക്ഷണ വകുപ്പ് കര്‍ശനമായ പരിശോധന നടത്തണം. രോഗ വിമുക്ത മേഖലയില്‍ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന്  ഉറപ്പ് വരുത്തേണ്ടതാണ്. 

രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ പൊലീസ് മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്‍, വില്ലേജ് ഓഫീസര്‍ , കെ എസ് ഇ ബി എക്‌സിക്യൂടീവ് എന്‍ജിനീയര്‍ എന്നിവരുള്‍പെട്ട ടീം അടിയന്തരമായി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടി ജില്ലാ മൃഗസംരക്ഷണ ആപ്പീസര്‍, തദ്ദേശ സ്വയംഭരണ സെക്രടറി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കേണ്ടതാണ്. 

പന്നികളെ ശാസ്ത്രീയമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായവും ജില്ലാ ആരോഗ്യ വകുപ്പും കെ എസ് ഇ ബി അധികൃതരും നല്‍കേണ്ടതാണ്. ജില്ലയിലെ മറ്റ് ഭാഗങ്ങളില്‍ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന അധികാരികള്‍, വിലേജ് ഓഫീസര്‍മാര്‍, റൂറല്‍ ഡയറി ഡെവലപ്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബന്ധപ്പെട്ട വെറ്ററിനറി ഓഫീസറെ വിവരം അറിയിക്കണം. വെറ്ററിനറി ഓഫീസര്‍ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. അണുനശീകരണത്തിനുശേഷം ഫാമില്‍ ഫ്യുമിഗേഷന്‍ നടപടികള്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കി.

Keywords: Kannur, News, Kerala, District Collector, Kannur: Swine flu confirmed.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?