Pope Francis | ശ്വാസകോശത്തില്‍ അണുബാധ; ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


വതികാന്‍ സിറ്റി: (www.kvartha.com) ഫ്രാന്‍സിസ് മാര്‍പാപയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. റോമിലെ ജെമെലി ആശുപത്രിയിലാണ് മെഡികല്‍ പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സയുടെ ഭാഗമായി ഏതാനും ദിവസം ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് വതികാന്‍ അറിയിച്ചു. 

86 കാരനായ മാര്‍പാപയ്ക്ക് സമീപ ദിവസങ്ങളില്‍ ശ്വാസതടസം അനുഭവപ്പെട്ടിരുന്നുവെന്നും എന്നാല്‍ പരിശോധനയില്‍ കോവിഡില്ലെന്ന് കണ്ടെത്തിയിരുന്നുവെന്നും വതികാന്‍ വക്താവ് മാറ്റിയോ ബ്രൂണി വ്യക്തമാക്കി. 

അദ്ദേഹത്തിന് ഏതാനും ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നും ഫ്രാന്‍സിസ് മാര്‍പാപയുടെ ആരോഗ്യത്തിനായി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നതായി പ്രസ്താവനയില്‍ ബ്രൂണി കൂട്ടിച്ചേര്‍ത്തു.

News, World, International, Vatican, Top-Headlines, Health, Health & Fitness, Hospital, COVID-19, Pope Francis in hospital with respiratory infection


പാം സണ്‍ഡേ കുര്‍ബാനയും അടുത്ത ആഴ്ച വിശുദ്ധവാരവും ഈസ്റ്റര്‍ ആഘോഷങ്ങളും നടക്കാനിരിക്കെയാണ് മാര്‍പാപയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടാതെ ഏപ്രില്‍ അവസാനം അദ്ദേഹം ഹംഗറി സന്ദര്‍ശിക്കാനും തീരുമാനിച്ചിരുന്നു. മാര്‍പാപ ആരോഗ്യം വീണ്ടെടുത്തില്ലെങ്കില്‍ പീഡാനുഭവ വാരത്തിലെ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തേക്കില്ല. എന്നാല്‍ മാര്‍പാപയുടെ ഔദ്യോഗിക പരിപാടികളില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോയെന്ന് വതികാന്‍ വ്യക്തമാക്കിയിട്ടില്ല.

Keywords: News, World, International, Vatican, Top-Headlines, Health, Health & Fitness, Hospital, COVID-19, Pope Francis in hospital with respiratory infection


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?