വിദ്യാര്‍ഥി നേതാവിനെ അടിച്ചുകൊലപ്പെടുത്തിയെന്ന കേസ്; മുഖ്യപ്രതി അപകടത്തില്‍ മരിച്ച നിലയില്‍
ഗുവാഹത്തി: (www.kvartha.com 01.12.2021) അസമിലെ വിദ്യാര്‍ഥി നേതാവിനെ അടിച്ചുകൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതി അപകടത്തില്‍ മരിച്ച നിലയില്‍. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പൊലീസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയായ നീരജ് ദാസ് മരിച്ചതെന്ന് പൊലീസ് പറയുന്നു.
നീരജിനെ വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ കാറില്‍നിന്ന് പുറത്തേക്ക് ചാടിയെന്നും ഇതേസമയം പിന്നില്‍നിന്ന് പൊലീസ് കാര്‍ ഇടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നീരജ് പിന്നീട് മരിച്ചു. ജൊര്‍ഹാത് ടൗണില്‍ വിദ്യാര്‍ഥി നേതാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയെന്ന കേസില്‍ മുഖ്യപ്രതിയായ നീരജ് ദാസ് ഉള്‍പെടെ 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ചയാണ് ആള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍ (എഎഎസ്‌യു) നേതാവ് അനിമേഷ് ഭുയാനെ (28) ആള്‍ക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. റോഡ് അപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. അനിമേഷും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ച ബൈക് മറ്റൊരു ബൈകില്‍ സഞ്ചരിക്കുകയായിരുന്ന വയോധികനെ ഇടിച്ചിട്ടെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം ആക്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
Keywords: News, National, Crime, Death, Case, Arrest, Arrested, Police, Bike, Accident, Assam student leader death case; Accused found dead in accident
Powered by Info News For You

Comments
Post a Comment