യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; മരണം സ്വീഡനില്‍ ജോലിക്ക് പോകാനിരിക്കെ


മണിമല: (www.kvartha.com 01.12.2021) വിദേശത്ത് ജോലിക്ക് പോകാനിരിക്കെ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാഴൂര്‍ ഈസ്റ്റ് ആനകുത്തിയില്‍ പ്രകാശിന്റെ മകള്‍ നിമ്മി(27)യാണ് മരിച്ചത്. സ്വീഡനില്‍ ജോലി ഉറപ്പാക്കി പോകാനായി തയ്യാറെടുത്തിരിക്കുകയായിരുന്നു നിമ്മി. ഇതിനിടെയാണ് സംഭവം. 

മണിമല വള്ളംചിറ ഈട്ടിത്തടത്തില്‍ റോഷന്റെ ഭാര്യയായ നിമ്മി കര്‍ണാടകയില്‍ നഴ്‌സായിരുന്നു. ഇതിനിടെയാണ് വിദേശത്ത് ജോലി ശരിയായത്. അങ്ങോട്ടേക്കു പോകുന്നതിന് മുന്നോടിയായാണ് മണിമലയിലെ ഭര്‍തൃവീട്ടില്‍ എത്തിയത്.

News, Kerala, State, Death, Hanged, House Wife, Woman found dead in Manimala


ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പള്ളിയില്‍ പോയി മടങ്ങി വന്നു ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് പോയ യുവതിയെ പിന്നാലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്നാണ് ബന്ധുക്കളുടെ മൊഴി. ഭര്‍ത്താവ് റോഷന് ഈയിടെ ജോലി നഷ്ടമായിരുന്നു. നിമ്മിയുടെ വിദേശത്തുള്ള അമ്മ എത്തിയ ശേഷം വാഴൂര്‍ ചെങ്കല്‍ തിരുഹൃദയ പള്ളിയില്‍ സംസ്‌കാരം നടത്തും.

Keywords: News, Kerala, State, Death, Hanged, House Wife, Woman found dead in Manimala

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?