അമേരികയിലെ സ്‌കൂളില്‍ വെടിവയ്പ്പ്; 2 പെണ്‍കുട്ടികളടക്കം 3 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്


മിഷിഗണ്‍: (www.kvartha.com 01.12.2021) അമേരികയിലെ മിഷിഗണിലെ ഓക്സ്ഫോർഡ് ഹൈസ്‌കൂളില്‍ വെടിവയ്പ്പ്. ആക്രമണത്തില്‍ രണ്ട് പെണ്‍കുട്ടികളടക്കം മൂന്ന് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. അധ്യാപകന്‍ ഉള്‍പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. 

15 വയസുള്ള വിദ്യാര്‍ഥിയാണ് വെടിവയ്പ് നടത്തിയതെന്നാണ് വിവരം. വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നു എന്നാണ് റിപോര്‍ട്. 

News, World, International, America, Shoot, Shoot dead, Police, Students, Killed, Teachers, Injured, 3 dead, 8 injured in shooting at Michigan high school, undersheriff says


അതേസമയം, കഴിഞ്ഞ ദിവസം അമേരികയില്‍ വെടിയേറ്റ് മലയാളി പെണ്‍കുട്ടിയും മരിച്ചിരുന്നു. മാവേലിക്കര നിരണം സ്വദേശി മറിയം സൂസന്‍ മാത്യു എന്ന 19 കാരിയാണ് മരിച്ചത്. അലബാമയിലെ മോണ്ട്ഗോമറിലായിരുന്നു സംഭവം. ഇവര്‍ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് സീലിങ് തുളച്ചാണ് വെടിയുണ്ടകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലേറ്റതെന്നാണ് പറയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്. 

യുഎസില്‍ ഒരാഴ്ചക്കിടെ രണ്ടാമത്തെ മലയാളിയാണ് വെടിയേറ്റ് മരിച്ചത്. ഡാലസില്‍ സാജന്‍ മാത്യു എന്നയാള്‍ കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുംമുമ്പേയാണ് അടുത്ത കൊലപാതകം. ഡാലസില്‍ മോഷണത്തിനായെത്തിയ അക്രമിയുടെ വെടിയേറ്റാണ് ബ്യൂടി സപ്ലൈ സ്റ്റോര്‍ ഉടമയായിരുന്ന സാജന്‍ മാത്യൂസ്  വെടിയേറ്റ് മരിച്ചത്.

Keywords: News, World, International, America, Shoot, Shoot dead, Police, Students, Killed, Teachers, Injured, 3 dead, 8 injured in shooting at Michigan high school, undersheriff says

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?