അസൗകര്യങ്ങൾക്കും അവഗണനകൾക്കും ഒടുവിൽ പാടി വിലേജ് ഓഫീസ് സ്മാർടാവുന്നു; വികസനത്തിന് 44 ലക്ഷം രൂപ അനുവദിച്ചെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ

ചെർക്കള: (www.kasargodvartha.com 30.11.2021) അസൗകര്യങ്ങളും അധികൃതരുടെ അവഗണനയും മൂലം പൊറുതിമുട്ടുന്ന പാടി വിലേജ് ഓഫീസ് ഒടുവിൽ മുഖം മാറുന്നു. പാടിയെ സ്മാർട് വിലേജ് ഓഫീസ് ആയി മാറ്റുന്നതിന് 2021-22 പ്ലാൻ ഫൻഡിൽ ഉൾപെടുത്തി 44 ലക്ഷം രൂപ അനുവദിച്ചതായി എൻഎ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചതായും എംഎൽഎ കൂട്ടിച്ചേർത്തു.
                        
News, Kerala, Kasaragod, Cherkala, Village Office, Top-Headlines, Panchayath,Office, MLA, Minister, Government, Padi Village Office will be made smart office.

ചെങ്കള പഞ്ചായത്തിലെ വലിയൊരു ഭാഗം ഉൾകൊള്ളുന്ന പാടി വിലേജ് ഓഫീസ് ശോചനീയ അവസ്ഥയിലാണുള്ളത്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും ഓഫീസിനകത്ത് അടിസ്ഥാനപരമായ സൗകര്യങ്ങളുടെ അഭാവവും ജനങ്ങൾക്ക് ഏറെ ദുരിതമാണ് വരുത്തുന്നത്. സെർടിഫികറ്റുകൾക്ക് കാലതാമസം വരുന്നതും പലപ്പോഴും വാക്കുതർക്കത്തിനും ഇടയാക്കിയിരുന്നു.

ഓഫീസിൽ എത്തുന്നവർക്ക് വിശ്രമിക്കാനും ജീവനക്കാർക്ക് ഫയലുകളും മറ്റും സൂക്ഷിക്കാനും ആവശ്യത്തിന് സൗകര്യങ്ങളും ഓഫീസിനികത്തില്ല. ജനങ്ങളുടെ ദുരിതങ്ങൾ അകറ്റുന്ന രീതിയിൽ ഓഫീസിൽ സൗകര്യങ്ങൾ വർധിപ്പിക്കണമെന്നത് നീണ്ട കാലത്തെ ആവശ്യമായിരുന്നു. പുതിയ തീരുമാനത്തെ ഏറെ പ്രതീക്ഷയോടെയാണ് ജനം കാണുന്നത്. വിലേജ് ഓഫീസിന്റെ പരിമിതികളും ശോചനീയാവസ്ഥയും എൻ എ നെല്ലിക്കുന്ന് എംഎൽഎ നിരന്തരം സർകാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.


Keywords: News, Kerala, Kasaragod, Cherkala, Village Office, Top-Headlines, Panchayath,Office, MLA, Minister, Government, Padi Village Office will be made smart office.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?