Com India | കോം ഇൻഡ്യയെ നയിക്കാൻ പുതിയ നേതൃത്വം; സാജ് കുര്യന്‍ പ്രസിഡന്റ്, കെ കെ ശ്രീജിത് ജെനറൽ സെക്രടറി, കെ ബിജുനു ട്രഷറര്‍

കൊച്ചി: (KVARTHA) ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇൻഡ്യയുടെ (Confederation of Online Media (India) - കോം ഇൻഡ്യ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സാജ് കുര്യൻ (സൗത് ലൈവ്) ആണ് പ്രസിഡന്റ്. കെ കെ ശ്രീജിത് (ട്രൂവിഷൻ ന്യൂസ്) ജെനറൽ സെക്രടറിയും ബിജുനു (കേരള ഓൺലൈൻ) ട്രഷററുമാണ്. വൈസ് പ്രസിഡന്റായി കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് (കാസർകോട് വാര്‍ത്ത), ജോ. സെക്രടറിയായി കെ ആര്‍ രതീഷ് (ഗ്രാമജ്യോതി) എന്നിവരെയും തിരഞ്ഞെടുത്തു.

News, News-Malayalam-News, Kerala, Kerala-News, New office bearers selected for Com India.

ഷാജന്‍ സ്‌കറിയ (മറുനാടന്‍ മലയാളി), വിന്‍സെന്റ് നെല്ലിക്കുന്നേല്‍ (സത്യം ഓൺലൈൻ) സോയിമോന്‍ മാത്യു (മലയാളി വാര്‍ത്ത), അബ്ദുല്‍ മുജീബ് (കെ വാർത്ത), അജയ് മുത്താന (വൈഗ ന്യൂസ്), ഷാജു (എക്‌സ്പ്രസ് കേരള), അല്‍ അമീന്‍ (ഇ വാര്‍ത്ത) എന്നിവർ എക്സിക്യൂടീവ് അംഗങ്ങളാണ്. കൊച്ചി ഐഎംഎ ഹോളിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തത്.

നാഷണൽ നെറ്റ് വർകിൻ്റെ ഭാഗമായ മലയാളത്തിലെ ഓൺലൈൻ മാധ്യമങ്ങൾക്ക് അപേക്ഷകളുടെ അടിസ്ഥാനത്തിൽ അംഗത്വം നൽകാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ അംഗീകാരമുളള സംഘടനയാണ് കോം ഇൻഡ്യ. മുൻ വൈസ്ചാൻസറും ചരിത്രകാരനുമായ കെ കെ എൻ കുറുപ്പ് ചെയർമാനായ ഏഴ് അംഗ ഗ്രീവൻസ് കൗണ്‍സിലും കോം ഇൻഡ്യയുടെ ഭാഗമായുണ്ട്. പുതിയ പ്രസ് ആന്‍ഡ് പീരിയോഡികല്‍സ് ആക്ട് നിലവിൽ വന്ന ശേഷം കേന്ദ്ര സര്‍കാര്‍ അംഗീകാരം നൽകിയ രാജ്യത്തെ ആകെയുള്ള മൂന്ന് സംഘടനകളില്‍ ഒന്നാണ് കോം ഇൻഡ്യയും, ഇതിന് കീഴിലുള്ള ഇൻഡ്യൻ ഡിജിറ്റല്‍ പബ്ലീഷേഴ്‌സ് കണ്ടന്റ് ഗ്രീവന്‍സ് കൗൺസിലും.
  
News, News-Malayalam-News, Kerala, Kerala-News, New office bearers selected for Com India.

പ്രമുഖ അഭിഭാഷകരും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥര്യം ഉൾപ്പെടുന്ന പ്രത്യേക ലീഗൽ സെലിന് രൂപം നൽകാനും കോം ഇൻഡ്യ വാർഷിക ജെനറൽ ബോഡി തീരുമാനിച്ചു. കെവാർത്ത ഉൾപെടെ 31 ന്യൂസ് പോർടലുകളാണ് നിലവിൽ കോം ഇൻഡ്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പുതുതായി കോം ഇൻഡ്യയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന ന്യൂസ് പോർടലുകൾക്ക് admin(at)comindia(dot)org, 4comindia(at)gmail(dot)com എന്ന വിലാസത്തിൽ അപേക്ഷ അയക്കാവുന്നതാണ്. സംഘടന നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായാണ് അംഗത്വം നൽകുക. ജെനറൽ യോഗത്തിൽ വിന്‍സെന്റ് നെല്ലിക്കുന്നേൽ അധ്യക്ഷനായി. അബ്ദുല്‍ മുജീബ് പ്രവർത്തന റിപോർടും കെ കെ ശ്രീജിത് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

കെവാർത്ത, കാസർകോട് വാർത്ത, സൗത്ത് ലൈവ്, മറുനാടന്‍ മലയാളി, സത്യം ഓണ്‍ലൈന്‍, ഡൂള്‍ ന്യൂസ്, മലയാളി വാര്‍ത്ത, എക്‌സ് പ്രസ് കേരള, അഴിമുഖം, കേരള ഓണ്‍ലൈന്‍ ന്യൂസ്, ട്രൂവിഷന്‍ ന്യൂസ്, കാസർകോട് വാര്‍ത്ത, ബിഗ് ന്യൂസ് ലൈവ്, വൈഗ ന്യൂസ്, ഗ്രാമജോതി, ഈസ്റ്റ് കോസ്റ്റ് ഡയ്‌ലി, ജനപ്രിയം ടി വി, മെട്രോ മാറ്റിനി, ഫിനാന്‍ഷ്യല്‍ വ്യൂവ്‌സ്, മറുനാടന്‍ ടി വി, മലയാളി ലൈഫ്, ബ്രിട്ടീഷ് മലയാളി, മൂവി മാക്‌സ്, ബിഗ് ന്യൂസ് കേരള, ഷെയര്‍ പോസ്റ്റ്, ലോക്കല്‍ ഗ്ലോബ്, ബിഗ് ന്യൂസ് കേരള, ഷെയര്‍ പോസ്റ്റ്, വണ്‍ ഇന്ത്യ, മലബാർ ന്യൂസ്, മലബാറി ന്യൂസ്, പത്തനംതിട്ട മെട്രോ ടിവി എന്നീ മാധ്യമ സ്ഥാപനങ്ങളാണ് കോം ഇൻഡ്യയിലെ നിലവിലെ അംഗങ്ങൾ.
: News, News-Malayalam-News, Kerala, Kerala-News, New office bearers selected for Com India.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?