Rahul Mamkootathil | ഫീനിക്സ് പക്ഷിയായ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് ഐകണായി മാറുന്നു; ലോക്സഭാ തിരഞ്ഞെടുപ്പിൽ പട നയിക്കും?
കണ്ണൂർ: (KVARTHA) ജയിൽ മോചിതനായ യൂത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തലിന്റെ വീരപരിവേഷം രാഷ്ട്രീയമായി ഉപയോഗിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. കഴിഞ്ഞ എട്ടു ദിവസമായി സെക്രടറിയേറ്റ് മാർചുമായി ബന്ധപ്പെട്ടു അക്രമ സംഭവങ്ങളിൽ പ്രതിയായതിനെ തുടർന്ന് രാഹുൽ ജയിലിലായിരുന്നു. നാലു കേസുകളിൽ രണ്ടു ദിവസം കൊണ്ടു ജാമ്യം ലഭിച്ച അദ്ദേഹം ബുധനാഴ്ച രാത്രിയാണ് ജയിൽ മോചിതനായത്.
പ്രവർത്തകർ ആവേശകരമായ സ്വീകരണമാണ് രാഹുലിന് ഒരുക്കിയത്. ചുമലിൽ ഏറ്റിയാണ് വൻ ജാഥയായി കെപിസിസി ഓഫിസിലേക്ക് കൊണ്ടുപോയത്. ഇതിനിടെ നടത്തിയ തന്റെ ചെറു പ്രസംഗത്തിൽ രാഹുൽ കത്തി കയറുകയും ചെയ്തു. യൂത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി രണ്ടു മാസത്തിനിടെ പിണറായി സർകാരിനെതിരെ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ ഐകണായി മാറിയിരിക്കുകയാണ് രാഹുൽ.
യൂത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ രേഖകൾ സംബന്ധിച്ച കേസിൽ സംശയത്തിന്റെ നിഴലിൽ നിൽക്കവെയാണ് ഈ തിരിച്ചുവരവ്. ഫീനിക്സ് പക്ഷിയെപ്പോലെ ഉയർന്നുവന്ന രാഹുലിനെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് ലക്ഷ്യമിടുന്നതായാണ് സൂചന. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുന്നതും രാഹുൽ മാങ്കൂട്ടത്തിൽ തന്നെയായിരിക്കുമെന്നാണ് കോൺഗ്രസിൽ നിന്നും ലഭിക്കുന്ന വിവരം.
Keywords: News, Kerala,Kannur, Rahul Mamkootathil, CPM, Pinarayi Vijayan, Congress, Politics, Lok Sabha Election, Will Rahul Mamkootathil lead the Lok Sabha election?
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment