Youth Died | ബെംഗ്‌ളൂറില്‍ 4 നില കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് കണ്ണൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: (KVARTHA) ബെംഗ്‌ളൂറില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് അഴീക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ഭാഗവത പണ്ഡിതനും താന്ത്രികനുമായ മൊളോളത്തില്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും അഴീക്കോട് സൗത്ത് യു പി സ്‌കൂളില്‍നിന്ന് വിരമിച്ച അധ്യാപിക ഉഷ അന്തര്‍ജനത്തിന്റെയും ഇളയമകന്‍ ശ്രീജിത്ത് ഉണ്ണി നമ്പൂതിരിയെന്ന (28) കണ്ണനാണ് മരിച്ചത്.

ജനുവരി ഒന്നിന് പുലര്‍ചെ ബെംഗ്‌ളൂറിലെ താമസസ്ഥലത്തെ നാലുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബെംഗ്‌ളൂറില്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് സ്റ്റംസെല്‍ സയന്‍സ് ആന്‍ഡ് റിസര്‍ചിലാണ് ജോലി ചെയ്യുന്നത്. അഞ്ചു വര്‍ഷം മുമ്പാണ് ജോലി കിട്ടിയത്.



 

ഏകസഹോദരന്‍ : ശ്രീകുമാര്‍ (അയര്‍ലന്‍ഡ്). മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. സംസ്‌കാരം സഹോദരന്‍ നാട്ടില്‍ എത്തിയശേഷം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords:
News, Kerala, Kerala-News, Accident-News, Regional-News, Bangalore News, Youth, Kannur News, Died, Falling, Building, Funeral, Brother, Job, Family, Bangalore: Youth from Kannur died after falling from building.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?