പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?
മേപ്പാടി: (www.kvartha.com 10.08.2019) പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍. കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ പുത്തുമലയിലേക്ക് എത്താനാവാതെ കുടുങ്ങിക്കിടക്കുന്നു. അതിനിടെ പുത്തുമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.
ചെളിക്കൂമ്പാരത്തിനുള്ളില്‍ ഇനിയും കൂടുതല്‍ പേര്‍ അവശേഷിക്കുന്നുണ്ടാകാം എന്നാണ് വിവരം. കാണാതായവരുടെ എണ്ണം 15നോടടുക്കുമെന്നാണു നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം ജില്ലാഭരണകൂടം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നൂറോളം കുടുംബങ്ങളാണ് പുത്തുമലയില്‍ ദുരിതത്തിനിരയായത്.
മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഗതാഗത സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അതിനിടെ, നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും നടത്തിയ തെരച്ചിലില്‍ ഒമ്പതു പേരുടെ ചേതനയറ്റ ശരീരങ്ങള്‍ കണ്ടെത്തിയിരുന്നു. അവശേഷിക്കുന്നവര്‍ക്കായി ഊണും ഉറക്കവും ഉപേക്ഷിച്ച്, പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് തെരച്ചില്‍ തുടരുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ നിലപാട്. രക്ഷാപ്രവര്‍ത്തനത്തില്‍ മുന്നൂറോളം സൈനികര്‍ പങ്കെടുക്കുന്നുണ്ട്.
ഉരുള്‍പൊട്ടല്‍ മൂലം പ്രദേശത്ത് കാലെടുത്ത് വയ്ക്കാന്‍ പോലും പറ്റാത്ത തരത്തില്‍ മണ്ണും പാറയും വൃക്ഷങ്ങളും അടിഞ്ഞ് കൂടിയിരിക്കുന്നു. തോടായി ഒഴുകിയിരുന്ന അരുവി വലിയ പുഴ കണക്കെ താഴ് വാരത്തേക്ക് നിറഞ്ഞൊഴുകുന്നു. കനത്ത മഴ ശമിക്കാത്തതാണ് തെരച്ചില്‍ ദുഷ്‌കരമാക്കുന്നത്. എങ്കിലും അവശേഷിച്ചവരെ കണ്ടെത്താനുള്ള തീവ്രശ്രമമാണ് ദുരന്ത ഭൂമിയില്‍ കണ്ടത്. കാഴ്ചക്കാരാകാതെ ഒരൊറ്റ മനസോടെ എല്ലാവരും രക്ഷാ പ്രവര്‍ത്തനവുമായി രംഗത്തുണ്ട്. സബ് കലക്ടര്‍ ഉമേഷ്, സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ എന്നിവരുടെ മേല്‍നോട്ടത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടക്കുന്നത്.
ബുധനാഴ്ച രാത്രിയോടെയാണ് മലമുകളില്‍ ആദ്യം ഉരുള്‍ പൊട്ടിയത്. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ സമീപ പ്രദേശത്തെ ഒട്ടേറെപ്പേരെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി. കോണ്‍ക്രീറ്റ് വീടുകള്‍ പോലും തകര്‍ന്നു. എന്നിട്ടും ഇവിടേക്ക് അധികൃതര്‍ ആരും എത്തിയില്ല.
വ്യാഴാഴ്ചയും നാട്ടുകാര്‍ താഴ് വാരത്തെ പലരെയും മാറ്റിപ്പാര്‍പ്പിച്ചു. ഇതിനിടെയാണ് വ്യാഴാഴ്ച വൈകിട്ട് നാലേകാലിന് മല ഒന്നാകെ പൊട്ടിയൊഴുകി എത്തിയത്. അര ഏക്കറോളം വീതിയില്‍ ഭൂമി അപ്പാടെ തുടച്ചു മാറ്റപ്പെട്ടു. പള്ളിയും അമ്പലവും എസ്റ്റേറ്റ് പാടികളും മറ്റു കെട്ടിടങ്ങളുമെല്ലാം മലവെള്ളപ്പാച്ചിലില്‍ അപ്രത്യക്ഷമായി. തലേ ദിവസം മുതല്‍ പലരെയും ഇവിടെ നിന്ന് നാട്ടുകാര്‍ മാറ്റിയത് കൊണ്ടാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞത്. എങ്കിലും ഇനിയും ഏറെപ്പേര്‍ കുടുങ്ങിക്കിടപ്പുണ്ടാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സമീപത്തെ റിസോര്‍ട്ടുകളിലെത്തിയ ടൂറിസ്റ്റുകളെക്കുറിച്ചും പാടികളില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ചും അറിയേണ്ടതുണ്ട്. കള്ളാടിയില്‍ നിന്ന് പുത്തുമലയിലേക്ക് അഞ്ച് കിലോ മീറ്റര്‍ ദൂരമുണ്ട്. ഇവിടെ പച്ചക്കാട് പ്രദേശത്താണ് ആദ്യം ഉരുള്‍ പൊട്ടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: When a massive landslide grounded a scenic plantation village, News, Trending, Rain, Missing, Dead Body, Family, Kerala.

Powered by Info News For You

Comments
Post a Comment