TH Mustafa | മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി എച് മുസ്തഫ അന്തരിച്ചു

കൊച്ചി: (KVARTHA) മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി എച് മുസ്തഫ അന്തരിച്ചു. 82 വയസായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ ഞായറാഴ്ച (14.01.2024) പുലര്‍ചെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭൗതികദേഹം വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഖബറടക്കം രാത്രി 8ന് മാറമ്പള്ളി ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. കെപിസിസി പ്രസിഡന്റായി 14 വര്‍ഷം പ്രവര്‍ത്തിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ കാലമായി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.





എറണാകുളം പെരുമ്പാവൂര്‍ വാഴക്കുളത്ത് ടി കെ എം ഹൈദ്രോസിന്റെയും ഫാത്വിമ ബീവിയുടേയും മകനായി 1941 ഡിസംബര്‍ ഏഴിനാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായ അദ്ദേഹം, യൂത് കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്കുള്ള പ്രവേശനം.

1977ല്‍ ആലുവയില്‍ നിന്ന് ആദ്യമായി നിയമസഭാംഗമായ അദ്ദേഹം, കുന്നത്തുനാട് മണ്ഡലത്തില്‍ നിന്ന് നാലു തവണയും നിയമസഭയിലെത്തി. കെ കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.

Keywords: News, Kerala, Kerala-News, Obituary, Obituary-News, Kochi News, Kerala News, TH Mustafa, Politics, Party, Congress, Leader, Former Minister, Senior Congress Leader, Passed Away, Died, Kochi: Former minister and senior Congress leader TH Mustafa passed away.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?