Obituary | പന്തളം രാജകുടുംബാംഗം ചോതിനാള്‍ അംബിക തമ്പുരാട്ടി അന്തരിച്ചു

പത്തനംതിട്ട: (KVARTHA) പന്തളം രാജകുടുംബാംഗം ചോതിനാള്‍ അംബിക തമ്പുരാട്ടി അന്തരിച്ചു. 76 വയസായിരുന്നു. കൈപ്പുഴ തെക്കേമുറി കൊട്ടാരത്തില്‍ മൂലം താള്‍ ലക്ഷ്മി തമ്പുരാട്ടിയുടെയും കടിയക്കോല്‍ ശങ്കരനാരായണന്‍ നമ്പൂതിരിയുടെയും മകളാണ്. മാവേലിക്കര ഗ്രാമത്തില്‍ കൊട്ടാരത്തില്‍ നന്ദകുമാര്‍ വര്‍മയാണ് ഭര്‍ത്താവ്. മകള്‍ അംബിക വര്‍മ.

പന്തളം കൊട്ടാരത്തില്‍ അശുദ്ധി ആയതിനാല്‍ കീഴ് ആചാരപ്രകാരം പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും. 12-ാം ദിവസമായ ബുധനാഴ്ച (ജനുവരി 17) ശുദ്ധി ക്രിയകള്‍ക്ക് ശേഷമായിരിക്കും തുറക്കുന്നതെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.





അതുവരെ ഘോഷയാത്രത്തിലെ തിരുവാഭരണ ദര്‍ശനം ഉണ്ടാവില്ല. അതേസമയം, തിരുവാഭരണ ഘോഷയാത്രക്ക് മുടക്കം ഉണ്ടാവില്ല. എന്നാല്‍, രാജപ്രതിനിധി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കില്ല.

Keywords: News, Kerala, Kerala-News, Obituary, Obituary-News, Pathanamthitta News, Panthalam, Royal Family, Member, Ambika Thampuratti, Passed Away, Panthalam Temple, Closed, 11 Days, Pathanamthitta: Panthalam royal family member Ambika Thampuratti passed away.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?