Mohamed Muizzu | അനുനയ ശ്രമം; ഇന്‍ഡ്യ സന്ദര്‍ശിക്കാന്‍ താത്പര്യം അറിയിച്ച് മാലദ്വീപ് പ്രസിഡന്റ്; തിരഞ്ഞടുപ്പിന് മുമ്പ് സന്ദര്‍ശനത്തിന് അനുമതി നല്‍കിയേക്കുമെന്ന് സൂചന
ന്യൂഡെല്‍ഹി: (KVARTHA) മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയിസുന്റെ സന്ദര്‍ശനം ആലോചിച്ച് തീരുമാനിക്കുമെന്ന് ഇന്‍ഡ്യ. ഇന്‍ഡ്യ സന്ദര്‍ശിക്കാന്‍ മൊഹമ്മദ് മൊയിസു താത്പര്യം അറിയിച്ചിരുന്നു. തിരഞ്ഞടുപ്പിന് മുമ്പ് സന്ദര്‍ശനത്തിന് അനുമതി നല്‍കിയേക്കുമെന്നാണ് സൂചന. ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഇന്‍ഡ്യന്‍ വിനോദ സഞ്ചാരികള്‍ മാലദ്വീപിലേക്കുള്ള വിനോദയാത്ര കൂട്ടത്തോടെ റദ്ദാക്കിയിരുന്നു.
ഇന്‍ഡ്യയുടെ ബഹിഷ്‌ക്കരണം വലിയ പ്രതിസന്ധി ആയതോടെയാണ് അനുനയ വഴിയില്‍ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയിസും രംഗത്തെത്തിയത്. സാധാരണയായി മാലദ്വീപ് പ്രസിഡന്റുമാര്‍ അധികാരമേറ്റാല്‍ ആദ്യം സന്ദര്‍ശിക്കുന്നത് ഇന്‍ഡ്യയാണ്. എന്നാല്‍ കഴിഞ്ഞ നവംബര്‍ 17നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഹമ്മദ് മൊയിസു ആ കീഴ്വഴക്കം തെറ്റിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടു വിദേശയാത്ര നടത്തിയ അദ്ദേഹം ആദ്യം തുര്‍കിയിലേക്കാണ് പോയത്. പിന്നീട് കാലാവസ്ഥാ ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ യുഎഇയിലേക്ക്. അവിടെ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മൊയിസു കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ, ചൈനയിലേക്കും പോവുകയായിരുന്നു.
അതേ സമയം മന്ത്രിമാരുടെ പരാമര്‍ശങ്ങളില്‍ ഖേദം അറിയിച്ച് മാലദ്വീപ് ടൂറിസം സംരംഭകര്‍ രംഗത്തെത്തി. മാലദ്വീപിലേക്കുള്ള ബുകിംഗ് കുറഞ്ഞ പശ്ചാത്തലത്തിലാണ് സംരംഭകരുടെ ഖേദപ്രകടനം.
അതിനിടെ, ചൈനയോട് കൂടുതല്‍ അടുക്കുന്ന സൂചനയുമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മ്ദ് മൊയിസു രംഗത്തെത്തിയിരുന്നു ഇന്‍ഡ്യന്‍ ടൂറിസ്റ്റുകള്‍ കൂട്ടത്തോടെ കൊഴിയുമ്പോള്‍ കൂടുതല്‍ ചൈനീസ് സഞ്ചാരികളെ അയക്കണമെന്നാണ് ചൈനയോട് മാലദ്വീപ് ആവശ്യപ്പെട്ടു. കോവിഡിന് മുമ്പ് ചൈനയില്‍ നിന്നായിരുന്നു മാലദ്വീപിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിയിരുന്നത്. ഈ സ്ഥാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ചൈന ശക്തമാക്കണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും മൊയിസു പറഞ്ഞു. കൂടാതെ ചൈന മാലദ്വീപിന്റെ അടുത്ത സഖ്യകക്ഷിയാണെന്നും പ്രഖ്യാപിച്ചു. ഇതോടെ ഇന്‍ഡ്യയുമായുള്ള നയതന്ത്രബന്ധം കൂടുതല്‍ വഷളാകാനുള്ള സാധ്യതകളും ഏറെയാണ്.
Keywords: News, National, National-News, Politics, Politics-News, Maldives President, PM, Prime Minister, Narendra Modi, Ministers, Tourism, Mohamed Muizzu, Courts, Investors, China, Ties, India, Sag, Maldives president Mohamed Muizzu courts investors in China as ties with India sag.
Powered by Info News For You

.jpg)
Comments
Post a Comment