Mayor Candidate | കണ്ണൂര്‍ കോര്‍പറേഷന്‍ ലീഗ് മേയര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു
കണ്ണൂര്‍: (KVARTHA) കോര്‍പറേഷന്‍ മേയര്‍, ഡെപ്യൂടി മേയര്‍ തിരഞ്ഞെടുപ്പിലെ നടപടികള്‍ തുടങ്ങി. ഇലക്ഷന്‍ കമിഷന്റെ നിര്‍ദേശപ്രകാരം മുഖ്യ ഭരണാധികാരിയായ കലക്ടറാണ് തിരഞ്ഞടുപ്പ് നടത്തുക. മുന്നണി ധാരണ പ്രകാരം രണ്ടാം ടേം ലഭിച്ച മേയര്‍ പദവിയിലേക്കായി മേയര്‍ സ്ഥാനാര്‍ഥിയായി മുസ്ലിഹ് മഠത്തിലിനെ പാര്‍ടി സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു.
മുസ്ലീം ലീഗ് സംസ്ഥാന അധ്യഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് മേയര്‍ സ്ഥാനാര്‍ഥിയായി മുസ്ലിഹ് മഠത്തിലിനെ പ്രഖ്യാപിച്ചത്. ഇതോടെ ഏറെ നാളത്തെ അനിശ്ചിതങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമായി. കോണ്‍ഗ്രസ്- മുസ്ലീം ലീഗ് തിരഞ്ഞെടുപ്പ് ധാരണയുടെ ഭാഗമായാണ് രണ്ടാം ടേമില്‍ മേയര്‍ പദവി മുസ്ലിം ലീഗിന് കൈമാറാന്‍ തീരുമാനിച്ചത്.
14 അംഗങ്ങളാണ് മുസ്ലിം ലീഗിനുള്ളത്. കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെ പാര്‍ലമെന്ററി പാര്‍ടി ചെയര്‍മാന്‍ കൂടിയാണ് മുസ്ലിഹ് മഠത്തില്‍. 21 അംഗങ്ങളുള്ള കോണ്‍ഗ്രസിനാണ് ഡെപ്യുടി മേയര്‍ സ്ഥാനം. സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍ പേഴ്‌സണായ അഡ്വ: ഇന്ദിരയെ ഈ സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ട്. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കും മാറ്റമുണ്ടായേക്കും.
Keywords: News, Kerala, Kerala-News, Kannur-News, Politics-News, Muslim League, Announced, Kannur Corporation, Mayor Candidate, Election, District Collector, Politics, Political Party, Muslih Madathil, Muslim League announced Kannur Corporation mayor candidate.

Powered by Info News For You
.jpg)
Comments
Post a Comment